Archives / March 2021

ഷീജ രാധാകൃഷ്ണൻ. ദില്ലി
കോവിഡിന്റെ രണ്ടാം തരംഗവും താഴിട്ടു പൂട്ടിയ കാലം ഒരോ൪മ്മയും

.കോവിഡിന്റെ രണ്ടാം തരംഗം ലോകമാകെ പട൪ന്നു കഴിഞ്ഞു, രണ്ടാം തരംഗത്തിന്റെ പ്രധാന കേന്ദ്രം ഇന്ത്യ ആയിരിക്കുന്നു,  നമ്മുടെ കേരളവും ഒട്ടും പുറകിലല്ലായെന്നതും ഖേദകരംതന്നേ. കോവിഡിന്റെ ഒന്നാം തരംഗത്തേ നേരിട്ടതിൽ ഭരണകൂടങ്ങൾക്ക് പിഴവുകൾ പറ്റിയിട്ടുണ്ട്, അതിനായി ആരോഗ്യ പ്രവ൪ത്തകരും  അധികാരികളും പൊതുജനങ്ങളെ പഴിചാരിയതിൽ യാതൊരു കഴമ്പുമില്ലാ.
കഴിഞ്ഞ ഒരു വർഷമായി സ്ഥിരവരുമാനം ഉള്ളവരൊഴിച്ച് മിക്കവരുടെയും അവസ്ഥ വളരെ ദയനീയമായിരുന്നു, പട്ടിണിയേക്കാൾ ഭീകരമായി കോവിഡിനേ കാണാ൯ അവ൪ക്കാകില്ലല്ലോ.

അതോടൊപ്പം തന്നെ ഒന്നാം തരംഗത്തിൽ  നിന്നും ഒരു പാഠം പഠിക്കാനും ഭരണകൂടങ്ങൾക്കായിട്ടില്ലാ, എന്നതിന്നു വ്യക്തമായ യാഥാർത്ഥ്യം അല്ലേ, ഈ മഹാമാരി പട൪ന്നുപിടിച്ച്  ഒരു വ൪ഷത്തിനുമേലേയായിട്ടും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പല സംസ്ഥാനങ്ങളിലും ഭരണകൂടങ്ങൾ തയ്യാറാകാതിരുന്നത്.
അതിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതൽ ഏറ്റുവാങ്ങേണ്ടി വരുന്നത് വീണ്ടും പാവപ്പെട്ട ജനവിഭാഗങ്ങൾ തന്നേയാണ്.
അതിൽ എടുത്തു പറയേണ്ടത്, ഒന്നാം തരംഗത്തിൽ അധികാര വർഗ്ഗത്തിന്റെ ഭാഗത്തു നിന്നുണ്ടായ വലിയ പിടിപ്പുകേടുമൂലമുണ്ടായ:- വ൯ നഗരങ്ങളിലെ കുടിയേറ്റ തൊഴിലാളികളുടെ പലായനങ്ങളും, പ്രത്യാഘാതങ്ങളും ആയിരുന്നു, സമാന പലായനങ്ങൾ വീണ്ടും ആവ൪ത്തിക്കപ്പെടുമെന്നതിന്റെ പ്രാരംഭങ്ങൾ ദില്ലി പോലുള്ള പ്രധാന നഗരങ്ങളിൽ തുടങ്ങി കഴിഞ്ഞിരിക്കുന്നു എന്നതാണ്. ഒരിക്കൽ കൂടി രാജ്യം വലിയ ദുരന്തമുഖത്തേക്ക് അടുക്കുകയാണോ ഈ പലായനങ്ങളുടെ തുടക്കമെന്ന് പറയാതിരിക്കാനാവില്ലാ.  ദില്ലിയിൽ  ഭരണാധികാരികൾ കുടിയേറ്റ തൊഴിലാളികൾക്ക് അന്നവും, പാർപ്പിടവും, എല്ലാ സൗകര്യങ്ങളും ഊന്നി ഊന്നി ഉറപ്പു വരുത്തി. പക്ഷേൽ കുടിയേറ്റ തൊഴിലാളികൾ അവരുടെ പലായനം തുടർന്നു കൊണ്ടു തന്നെയിരിക്കുന്നു.
കാരണം അവരും, അവരുടെ ഉറ്റവരും ഉടയവരും, നാട്ടുകാരും, അയൽക്കാരും, ഗോത്രക്കാരും അനുഭവിച്ച ഭീകരത കണ്ണിൽ നിന്നും മാഞ്ഞിട്ടില്ലാ എന്നുള്ളതു തന്നേ.
ആ ലോക്ക് ഡൗൺ കാലത്തേക്കു ഒരു തിരനോട്ട൦.

കഴിഞ്ഞ ലോക്ക്ഡൗൺ ദിനങ്ങൾ മാനസീകവ്യഥ ഉണ്ടാക്കിയോ? കാഴ്ചകൾ അത് ദയനീയമായിരുന്നോ? ഒരു മഹാവെെറസ്സിനേ ഓർത്ത് ഭയക്കുന്നതിലും തീഷ്ണമായിരുന്നു നേർകാഴ്ചകൾ നൽകിയ വ്യഥകൾ.

ഒരു വെെറസ് അത് മനുഷ്യനിർമ്മിതമോ പ്രകൃതിയുടേതോ ഏതായാലും ആ വെെറസ് ലോകമനുഷ്യജന്മങ്ങളെയാകമാനം പരിഭ്രാന്തിയുടെ തുരുത്തിൽ നിർത്തിയപ്പോൾ…..ഇവിടെ മനസ്സാക്ഷിയുള്ള മാനസങ്ങൾ ദു:ഖത്തിന്റെ അഗാധതയിൽ ആണ്ടുപോയിരുന്നു, കാരണം വെെറസ്ബാധയേറ്റുണ്ടാകുന്ന മരണത്തിലും അധികമായ് പട്ടിണിമരണം ഇവിടെയുണ്ടാകുമോ എന്ന ആശങ്ക. ആ നിഗമനങ്ങൾ അസ്ഥാനത്തല്ലായിരുന്നു എന്ന് ബോധ്യമായപ്പോൾ, നിയമപരമായി അഗതികൾക്കർഹമായ പാൽ പോലും തെരുവിലൊഴുക്കിവിട്ടപ്പോൾ, നായ്ക്കൾകുടിക്കുന്നതോടൊപ്പം അവർ അത് കോരിശേകരിച്ചപ്പോൾ, ആഹാരമാവശ്യപ്പെട്ടതിന് യമുനയിലേക്ക് ചത്ത നായയേ എറിയുന്ന ലാഘവത്തോടെ വലിച്ചെറിയപ്പെട്ടപ്പോൾ, ചന്തകളുടെ ഓരത്ത് ചീത്തയായ പഴകൂംബാരങ്ങൾക്ക് മേലേ ആർത്തിയോടുള്ള കെെകളുടെ പരതൽ… കണ്ടപ്പോൾ,  അന്നത്തിനായ് ജനം തെരുവിലി്റങ്ങി സ്വയം കടിപിടികൂടിയപ്പോൾ, അംബരചുംബികളായ അപ്പാർട്ട്മെന്റൂകളുടെ പിന്നാംബുറ മാലിന്യകൂംബാരത്തിലെ അവശിഷ്ടങ്ങൾ ആർത്തിയോട് ജനം വാരി തിന്നുന്നത് കണ്ടപ്പോൾ, വ്യഥയല്ലാതെന്തു വികാരമുദിക്കുമായിരുന്നു. ദാരിദ്ര്യരേകയ്ക്ക് താഴെയുള്ളവർക്കായ് പ്രക്യാപിച്ച അരി മെഷീനുകളിലരച്ച് പുതിയതരം മാസ്ക്കുണ്ടാക്കിയപ്പോൾ, അരവയറും, അരച്ചൊതുക്കാനാകാത്ത അന്നനാളവുമായ് തെരുവിൽ അലയുകയായിരുന്നു അവർ. അവർ ബഹുഭൂരിപക്ഷം വരുന്ന ഏഴകളായ ജനങ്ങൾ, അവർ മനുഷ്യരല്ലാതാകുകയുമായിരുന്നു. വോട്ടേർസ് പട്ടികയിൽ മാത്രം പേരുള്ള രണ്ടുകാലി കൃമിൾ.(മൃഗങ്ങളെന്നു പോലും പറയുവാനാകില്ലാ കാരണം അവരേപോലും സംരക്ഷിക്കാനാളുണ്ട്, വകുപ്പുണ്ട്)

വിസ്തൃതമായ ലോകം മൊബെെൽ ഫോണിലും, ടാബിലും ഒതുങ്ങിയപ്പോഴും, ബർഗ്ഗറും പീസ്സയും വിരൽതുംബിലെത്താതായപ്പോൾ വിലപിച്ചവർ, 1800ഉം രണ്ടായിരവും കിലോമീറ്ററുകൾ അരവയർ ആഹാരവുമായി നടന്നവരേയും, റോഡിൽ മയങ്ങിവീണുമരിച്ചവരേയും, നടുറോഡിൽ പ്രസവിച്ച ചോരകുട്ടിയുമായി നടത്തം തുടർന്നവരേയും, പ്രായപുർത്തിയാകാത്ത പെൺകുട്ടികളേ പിതാവിന്റെ ശവവുമായി തെരുവിലെറിയപ്പെട്ടവരേയും, സ്വന്തം മാതാവ് റെയിൽവേ സ്റ്റേഷനിൽ മരിച്ചു കിടക്കുംബോൾ അതറിയാതെ അമ്മേയെന്ന് വിളിച്ചു മാറിലേക്ക് വീണു കളിക്കുന്ന കുഞ്ഞിന്റെ ചിത്രവും,(  ആ കുഞ്ഞുങ്ങളുടെ സംരക്ഷണ ചുമതല വഹിക്കാമെന്നേറ്റ സർക്കാർ അത് നൽകിയോ? ഇല്ലാ) കണ്ടതുമില്ലാ, അവരെയൊന്നും മനുഷ്യരായി കണാനുമാവില്ലാ, കാണ്ടാലുംകണ്ടതായി നടിച്ചതുമില്ലാ, ഇനിയും കാണുകയും ഇല്ലാ എന്നത് വാസ്തവമാകുന്നു.

ഇതൊക്കെ കണ്ടപ്പോൾ കേരളമാതൃക എന്റേയോ നിന്റേയോ എന്നു പറയാതെ നമ്മുടേതെന്നു ഈ രാജ്യതലസ്ഥാനത്തിരുന്ന്  പറയാനായിരുന്നു എനിക്കും ഇഷ്ടം. പണ്ട് ജാതി തിരിച്ച് അടിമത്വം നിലനിന്നിരുന്നെങ്കിൽ അടിമത്വം ഈ രാജ്യ തലസ്ഥാനത്ത് നിന്നും അപ്രത്യക്ഷമായില്ലാ,  അതിന്നും നിലനിൽക്കുന്നു,  ജാതിതിരിച്ചല്ലാന്നും, ഉള്ളവനും ഇല്ലാത്തവനും തമ്മിലാണെന്നും മാത്രം.

കോവിഡിനൊപ്പം ജീവിക്കണമെന്ന് ജനങ്ങളെ ആഹ്വാനം ചെയ്തവ൪-
അതെങ്ങനെ എന്നു കൂടി പറഞ്ഞു കൊടുക്കാ൯ ബാധ്യസ്ഥരായിരുന്നു. എന്നാൽ ഭരണകൂടങ്ങൾ അക്കാര്യത്തിൽ തികച്ചും പരാജയമായിരുന്നു. മഹാമാരികളിൽ ജനങ്ങൾക്ക് മുൻപിൽ മാതൃകയാവേണ്ടത് തീർച്ചയായും ജനങ്ങൾ തിരിഞ്ഞെടുത്ത ഭരണാധികാരികൾ തന്നേയാണ്-
എന്നാൽ അക്കാര്യത്തിൽ അവരുടെ സ്ഥാനമെവിടെയാണ്? പ്രധാന മന്ത്രി, ആഭ്യന്തര മന്ത്രി മുതൽ മറ്റ് പ്രമുഖ കേന്ദ്ര മന്ത്രിമാരും, നമ്മുടെ മുഖ്യമന്ത്രി യും, മന്ത്രിമാരും, പ്രതിപക്ഷ നേതാവും പരിവാരങ്ങളും, മറ്റ് പരിവാരങ്ങളും ജനങ്ങൾക്ക് കാട്ടി കൊടുത്തതെന്ത്??

കോവിഡിനേ വെല്ലുവിളിച്ചുകൊണ്ട് നടത്തിയ കുംഭമേളയും, പരമാവധി നടത്താൻ ശ്രമിച്ച  തൃശ്ശൂർ പൂരവും, കേരളമടക്കമുള്ള തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളും, നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലും, ഭരണാധികാരികളും മറ്റ് ഉത്തരവാദപ്പെട്ടവരും കാട്ടിയ നിരുത്തരവാദപരമായ പ്രോട്ടോക്കോൾ ലംഘിച്ചു കൊണ്ടുള്ള സമ്മേളനങ്ങൾ, റാലികൾ, ശക്തി പ്രകടനങ്ങൾ,
ഒക്കയല്ലേ? എന്നിട്ടിപ്പോൾ ജനങ്ങളെ കുറ്റം പറഞ്ഞാൽ, കല്യാണത്തിനും ചാക്കാലയ്ക്കും ആള് കൂടിയിട്ടോ കേവിഡ് കൂടിയത്?

അമേരിക്കയും, യൂറോപ്യൻ രാജ്യങ്ങളും,  കമ്മ്യുണിസ്റ്റ് രാഷ്ട്രങ്ങളും, ക്യാപ്പിറ്റലിസ്റ്റ് രാഷ്ട്രങ്ങളും, എല്ലാം വെെറസ്സിന്റെ രണ്ടാം വരവിനേ ചെറുക്കാൻ യുദ്ധ മുഖത്തിറങ്ങാ൯ തയ്യാറാകുകയും, ഇറങ്ങുകയും ഒക്കെയും ചെയ്തു കഴിഞ്ഞു., വാക്സിൻ ഫലപ്രദമാണോ എന്ന സന്ദേഹം ബാക്കിയായി ചിലരിൽ നിൽക്കുംബോഴും.... കോവിഡ് വാക്സിന്റെ അപര്യാപ്തതയും, അത് മുതലെടുത്ത് വിദേശ കുത്തക കംബനികൾക്ക് യഥേഷ്ടം ഏത് വിലയ്ക്കും വാക്സിൻ ഇന്ത്യയിൽ വിൽക്കാനുള്ള അനുമതികൾ....
ഇതൊക്കെയും കോവിഡ് എത്ര തരംഗം വന്നാലും ഉത്തരവാദിത്വപ്പെട്ടവ൪ പഠിക്കില്ലാ എന്നതു തന്നെയല്ലേ കാണിക്കുന്നത്.
രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും കടുത്ത പ്രതിസന്ധികൾ നേരിടുംബോഴും, കുത്തക കംബനികളെ പ്രോൽസാഹിപ്പിക്കുന്ന ഭരണകൂടങ്ങൾ എങ്ങോട്ട്???

ദെെവം എവിടെപ്പോയി…..രോഗകിടക്കയിലാണോ എന്ന് സന്ദേഹിക്കേ.. അലോപ്പതിയാണോ, ഹോമിയോ ആണോ, ആയൂർവ്വേദമാണോ, യുനാനിയോ, സിദ്ധയോ, ആരാണ് രക്ഷാകവചമാവുക എന്ന ചിന്ത ബുദ്ധിമണ്ഡലത്തെ മതിച്ചു കൊണ്ടിരിക്കേ…. ചാണകം കഴിച്ചാലും, ഗോമൂത്രം കുടിച്ചാലും കോവിഡ് വരുകില്ലായെന്ന  വിഡ്ഢി പ്രചരണങ്ങൾക്ക് എന്ത് ചെയ്യേണ്ടു....

കൊറോണ അതിന്റെ രണ്ടാം വരവിലും താണ്ഡവം അനുസ്യൂതം തുടർന്നുകൊണ്ടിരിക്കേ… അതിന്റെ യുദ്ധം ഒരു ദേശത്തോടോ, മതത്തിനോടോ, ജാതി വർഗ്ഗ വംശങ്ങളോടോ മാത്രമല്ലാ,  ഈ ആബാലവൃദ്ധം മനുഷ്യവംശത്തോടു മുഴവൻ ആണെന്നിരിക്കേയും.

ലോകം അതിന്റെ സ്വന്തം കെെക്കുള്ളിലേക്ക് ചുരുങ്ങിയും, വലിയ വിലകൊടുത്താലേ ഈ യുദ്ധത്തിൽ രക്ഷപെടാനാവൂ എന്നറിവ് നിറവായി നിൽക്കുകയും ചെയ്യുംബോൾ......

എനിക്കെന്നോ, നിനക്കെന്നോ, എന്റെ അഥവാ നിന്റെ എന്ന സ്വാർത്ത ചിന്തകൾ മറന്നും, രാഷ്ട്രീയ വെെര്യം വിടചൊല്ലിയോ, രാഷ്ട്രീയ കൊയ്ത്ത് നടത്താമെന്ന വ്യർത്തമായ വ്യാമോഹങ്ങളെ മാറ്റിവച്ചും, നമ്മൾ ഒന്നെന്ന പ്രണവ മന്ത്രം ഹൃദയപത്മത്തിൽ നിറച്ച് നാം ഒന്നായ് ഒരേ മനസ്സോടെ ഈ വെെറസ്സിനോട് പൊരുതേണ്ടേ?  ഈ വേളയിൽ….

അതോടൊപ്പം കേരള ഭരണകൂടങ്ങൾ കോവിഡ് ആദ്യവരവിൽ മികച്ച രീതിയിൽ കെെകാര്യം ചെയ്തു എങ്കിലും,  ഒന്ന് ""ഭിക്ഷ പാത്രം അറിഞ്ഞു നൽകുക"".ഒന്നര ലക്ഷം മാസശംബളം വാങ്ങുന്നവ൪ക്കും, കോവിഡ് കാരണം ഒരു വരുമാനമില്ലാതെ വായുവിലേക്ക് നോക്കിയിരിക്കുന്നവനും ഒരു പോലെ കിറ്റ്കൊടുത്താൽ അധികാഹാരമായവന് ചെടിക്കുംബോൾ ഛ൪ദ്ധിക്കും,  വയ൪ അറിഞ്ഞ്  അന്നം നൽകണം. ആ അന്നമിച്ചം ആവശ്യക്കാർക്ക് അമൃതായിരിക്കും.

അത് പോലേ കോവിഡ് താണ്ഡവമിങ്ങനെ തുട൪ന്നാൽ ഓൺ- ലെെ൯ പഠന സൗകര്യങ്ങൾ എത്താത്ത ആദിവാസികളും പട്ടിക ജാതി വിഭാഗങ്ങളും ഇനിയുമുണ്ട്, അവരുടെ കാര്യം കാര്യമായോന്നു പരിഗണിക്കേണം.

കണക്കുകളിൽ രോഗവ്യാപന തോത് കൂടുന്നു എന്ന് പറയുംബോഴും അണിയറ കണക്കുകളും പറയാകണക്കുകളും അധികമാണ്...ആശങ്കയേറ്റുന്നു ശ്മശാനങ്ങളിലെ നീണ്ട ക്യൂവും.

ഇനിയെന്ത്? എന്നതിനൊരു പരിസമാപ്തി എന്ന ആശങ്ക അങ്ങനെ തന്നെ നൊംബരമായി നിൽക്കുന്നു.

ഉറക്കമില്ലാത്ത മഹാനഗരങ്ങളിൽ
മാളുകളു൦ മദ്യശാലകളു൦
അടഞ്ഞു കിടക്കുന്നു....
മരണം കൊടുങ്കാറ്റ്പോൽ
വീശിയടിക്കുന്നൂ..
മരണം ശബ്ദങ്ങളെ
മുക്കി കൊല്ലുന്നു....
സഹനത്തിന്റെ അധിപയായ
ഭൂമിത൯ മടിത്തട്ടിന്
സ൦ഹാരദു൪ഗ്ഗയാ൦ മരണത്തിന്റെ കന൦ താങ്ങുവാനാകുമോ? .
ആരോ മഹാമാന്ത്രിക൯
തുറന്നുവിട്ട ഭൂതത്തെ പോലെ
മനുഷ്യ ശരീരങ്ങൾ തേടി
വൈറസ്സുകൾ പായുന്നു.,..
പറവകൾ പോലും ചിറകടിക്കൂന്നില്ലാ...
ശലഭങ്ങൾ എങ്ങോ പോയ് മറഞ്ഞു.....
എവിടെയാണ് മരണം...
എന്നെ കാത്തിരിക്കുന്നതെന്ന്
പറഞ്ഞുതീരു൦ മു൯പേ...
വെെറസ്സിന്റെരണ്ടാം തരംഗം എത്തുമോ?
അതോ എന്റെ ചുറ്റിലും ഉണ്ടോ?
ആരുടെയും ചുറ്റിലും ഉണ്ടാവാതിരിക്കട്ടെ എന്ന്
ആശംസിക്കുന്നു.

 

Share :