Archives / April 2018

ഫിലിപ്പ് M പ്രസാദ്
M. സുകുമാരൻ

സുകുമാരനെ ഞാൻ ഇടക്ക് ഇടയ്ക് പോയി കാണാറുണ്ടായിരുന്നു .ഞങ്ങൾ അടുത്ത് അടുത്ത് താമസക്കാരായിരുന്നു .അപ്പോൾ ആ കാലത്ത് ഞാൻ നക്സലേറ്റ് അല്ല.ഞാൻ സത്യസായി ഭക്തനനാണ് .അദ്ദേഹം ഉറച്ച നക്സലേറ്റ് ആണ് .ഞാൻ നക്സലേറ്റ് ആകാത്തതിൽ അദ്ദേഹത്തിന് ദുഃഖമുണ്ട് .പക്ഷെ ഇരുന്ന് വർത്താനം പറയും സ്നേഹത്തോടെ പഴയകാര്യങ്ങളൊക്കെ പറയും .ഒരിക്കലും പരസ്പരം അന്യോന്യം നോവിക്കുന്ന ഒരു വാക്കും പറയാതിരിക്കാൻ അദ്ദേഹം ശ്രദ്ധിക്കുമയിരുന്നു .എനിക്കും അക്കാര്യത്തിൽ ശ്രദ്ധയുണ്ടായിരുന്നു .അത് അദ്ദേഹത്തിന്റെ ആർദ്രത വ്യക്തമാകുന്ന ഒരു ഭാവമായിരുന്നു ആ ആർദ്രതയും സാമൂഹ്യമായ പ്രതിബദ്ധതയും അതിൻറെ മൂർച്ചയും അതിന്റെ പരിശുദ്ധിയും ഒരേ സമയം എങ്ങിനെ ഒരു മനുഷ്യനു കാത്തുസൂക്ഷിക്കാൻ കഴിഞ്ഞുഎന്നുള്ളത് ഒരു അത്ഭുതം . ശരിക്കും പറഞ്ഞാൽ അദ്ദേഹം ഭാവത്തിൽ ഒരു അവധൂതൻ ആയിരുന്നു .അവധൂതൻ എന്ന് പറഞ്ഞാൽ ഒരു ഹിന്ദു കോൺസെപ്റ് ആയിട്ടാണ് അറിയപ്പെടുന്നത് വേറൊന്നുമല്ല എല്ലാം ത്യജിച്ചവൻ .ശ്രീനാരായണ ഗുരുദേവനു കുന്നംപാറയിലും അരുവിപ്പുറത്തും മരുത്വമലയിലും ഉള്ള അവസ്ഥ അവധൂത അവസ്ഥയാണ്. മീൻ ചുട്ടുതിന്ന മുക്കുവസ്ത്രീകളുടെ കൈയിൽനിന്നു മീൻ ചുട്ടുതിന്ന ഒരു അവസ്ഥ. ആ അവസ്ഥ . അവധൂത അവസ്ഥയാണ് .ആ അവധൂത അവസ്ഥയിൽ ഒന്നുമില്ല , ഒരുത്തന്നെയും ആരെയും മൈൻഡ്ചെയുന്ന പ്രശ്നമില്ല .പത്രപ്രവർത്തകരേയോ സഹപ്രവർത്തകരെയോ ആരെയും മൈൻഡ്ച്ചചെയൂല്ല .തനിക് വേണ്ടി മാത്രം ഒരു ഗുരുവല്ല സാമൂഹ്യമായ ഉത്തരവാദിത്തം അതുവിട്ട് ഒന്നുംചെയില്ല .അപ്പോൾ സാഹിത്യത്തിലെ ഒരു അവധൂതൻ ആയിരുന്നു. ഞാൻ സത്യത്തിൽ അദ്ദേഹത്തെ കണക്കാക്കുന്നത് കേട്ടാൽ തോന്നും ഇയാൾ കുത്തിപറയുന്നതാണെന്ന് പറയും .വൈക്കം മുഹമ്മദ് ബഷിർ കഴിഞ്ഞാൽ ഒറിജിനാലിറ്റി ഉള്ള എന്തെങ്കിലും പുതിയതായിട്ടു മലയാളത്തിൽ തന്നിട്ടുള്ള പുതുതായെന്നു പറഞ്ഞാൽ വെറും വാക്കുകൾ എഴുതികൂട്ടുകയും ഈ സൂക്ഷ്മതലം കണ്ടെത്തിയിട്ടുള്ള ഒരാൾ സുകുമാരനല്ലാതെ ആരുമില്ല എന്നുപോലും വിശ്വസിച്ചിട്ടുണ്ട് . .തലനീര് കണ്ടിട്ടുള്ള അതുപക്ഷേ ഒരു വശത്തോട്ട്ങ്ങു ചാഞ്ഞു വെള്ളരിക്കയിൽ മൂർച്ചയുള്ള ഒരു കത്തി കേറ്റിയാൽ എങ്ങനെയിരിക്കും അതുപോലൊത്തൊരു അവസ്ഥയാരുന്നു .എന്നാലും അതിനകത്തൊരു ഒറിജിനാലിറ്റി .പിന്നെ ഞാനീ രണ്ടുപേരെ ഉള്ളു ഒറിജിനൽ സാഹിത്യകാരന്മാരായിട്ടുകണ്ടിട്ടുള്ളത് . ബാക്കിയൊക്കെ ഇടപാടുകളൊക്കെ നേരിട്ട് കോപ്പിയടിക്കുന്നതു.വാക്കിനുവാക്കിനു വ്യത്യാസമില്ലാതെ ടാഗോറിനേം മഹന്മാരെവരേം അടിച്ചുമാറ്റിക്കളയും .അപ്പോൾ മീഡിയ ഹൈപ്പ് ചെയ്യാത്ത മീഡിയയെ ആശ്രയിച്ചു എഴുതാത്ത അതുകൊണ്ട് എഴുത്തുകാരനല്ലാത്ത അപൂർവ്വം ചിലർ .ഉണ്ട് ധാരാളംപേർ പിന്നെ സോഷ്യൽ കമ്മിറ്റ്മെന്റ് .സാഹിത്യം ആകുമ്പോൾ അതിങ്ങനെ ഒരു വൃത്തികെട്ട സാധനമാണ് നമ്മുക്കങ്ങു ചവിട്ടിക്കളയാൻ തോന്നും . സാമൂഹ്യ രാഷ്ട്രീയ പ്രതിബദ്ധത സാഹിത്യമായി അവതരിക്കുമ്പോൾ ചിലതു വായിച്ചാൽ നമ്മുക്ക് ഓക്കാനം വരും .ഓക്കാനം വരാതെ സാമൂഹിക പ്രതിബദ്ധതയും സത്യത്തോടുള്ള കൂറും എല്ലാം കൂടിയങ്ങു ലയിപ്പിച്ച ഒരു സാധനമായിരുന്നു ശ്രീ സുകുമാരൻ .അവസാനത്തെ ആദ്യത്തെ രണ്ടുമൂന്നുവട്ടം ഞാൻ കണ്ടിട്ടില്ല .മരിച്ചപ്പോൾ പോയി.മരിച്ചപ്പോൾ എന്റെ ഭാര്യ പറഞ്ഞു നിങ്ങൾ പോയില്ലേടെ എന്നു ചോദിച്ചു അപ്പോഴാണ് എനിക്ക് പോണം എന്നില്ലാരുന്നു നന്ദികെട്ടവനാ പോകണം പിന്നെ ഞാൻ പോയി .

Share :

Photo Galleries