Archives / March 2021

ഡോ.നീസാ, കൊല്ലം
കുമ്പസാരം

കൊഴിഞ്ഞു പോയൊരീ ദിനത്തിൽ
വെറുതെ പുലമ്പിയ വാക്കുകളും
അറിയാതെ കാട്ടിയ വിഡ്ഢിത്തങ്ങളും
തുളച്ചു കയറുന്നു മനസ്സറയിൽ.

വേദനതൻ തീച്ചൂള കൂട്ടിയെങ്കിൽ
മറുവാക്കോതാതെ പിടഞ്ഞുവെങ്കിൽ
ക്ഷമയുടെ അളവുകോൽ വന്ദിച്ച്
പാദങ്ങളിൽ സാഷ്ടാംഗം പ്രണമിക്കുന്നു

നീറുന്ന മുറിവിന് മരുന്നേകാൻ
തളർന്ന മേനിക്ക് ബലമേകാൻ
ഹൃദയഭാരത്തിന് ഇളവേകാൻ
ഒരവസരം കൂടി യാചിക്കുന്നു.
 
ഇന്നത്തെ ചെയ്തികളെ മറക്കുവാൻ
സ്വസ്ഥതയോടെയൊന്ന് ശയിക്കുവാൻ
 നാളെയെന്നതിൽ പ്രതീക്ഷയർപ്പിച്ച്
കുമ്പസാരകൂട്ടിന് വിടപറയുന്നു.

Share :