Archives / March 2021

രേഖ സി.ജി.
വിഷുക്കണി

പൂത്തിരി കത്തിച്ചു കൊണ്ടെൻ
മലർക്കാവിൽ വീണ്ടും
ഒത്തിരി നിറങ്ങളായ്
നിറഞ്ഞു നിന്നു വിഷു.
പുസ്തകപ്പെട്ടി 
വലിച്ചെറിഞ്ഞു കൊണ്ട്
അന്ന് ഓടുന്നു
ഒരു ചെറു കാറ്റിനു
വേണ്ടി മാത്രം.
മാവായ മാവും തേടി
നടന്നു വൈകിയപ്പോൾ കിട്ടിയതോർക്കുന്നുവോ
ച്ചൂരൽപ്പഴത്തിൻ രസം .
ഇനി ഞാൻ പോകയില്ല
ഇനി ഞാൻ ഒരിക്കലും
മാങ്ങ തൻ ചുണ വീണ
ചുണ്ടുകൾ കരയുന്നു.
പിറ്റേന്നു നേരം പുലർന്ന്
ഓക്കെയും മറന്നു കൊണ്ട്
പിന്നെയും പാഞ്ഞിടുന്നു
ചെറുക്കാറ്റിനു വേണ്ടി .
തൊടിയിൽ വണ്ടിണകൾ
നെയ്യുന്ന സൗഹൃദങ്ങൾ
നിറയ്ക്കും മാധുര്യങ്ങൾ
വഴിയും ഫലങ്ങൾക്കോ?
കാറ്റിവഴിയെങ്ങാനും
വന്നിതുപോയാൽ പിന്നെ
കൊതിയൂറുന്നു നാവിൽ
എന്തൊരു മായജാലം.
മേടമാസത്തിൻ പൊന്നിൻ
വെയിലിൽ ഉരുക്കിയ
സ്വർണ പണ്ടങ്ങളല്ലോ ഭൂമിയിലങ്ങുമിങ്ങും .
ഒരു സ്വപ്നമായ് മാറി
ജീവിതയാത്രയിൽ ഞാൻ
ഒരു വ്യർത്ഥമായ് മാറി ജീവിതതന്തുകളിൽ .
ഗ്രാമത്തിൻ നിശബ്ദത അന്നുണ്ടായിരുന്നൊരാ
സ്നേഹത്തിൻ വിശുദ്ധിയും
എവിടെ മറഞ്ഞു പോയ്
കമ്പ്യൂട്ടറിൻ്റെ സ്വപ്ന 
മായാജാലത്തിൻ നിന്നും
കിട്ടുമോ ഒരു മാവിൻ
ചേതന വീണ്ടും വീണ്ടും .
മനസിൽ നിറഞ്ഞുള്ള 
ആ സ്വപ്ന വിഗ്രഹത്തിൻ
പൊടിയും മാറാലയും
തുടച്ചു മിനുക്കുക.
അപ്പോഴെ നമ്മുക്കതിൽ
പൊൻകതിർ ഒളിച്ചിന്നും
കണി വെള്ളരിക്കയും
കണികൊന്നയും കാണാം.

Share :