Archives / March 2021

അനീഷ് ആശ്രാമം 
  സദൃശത 

മണമില്ലാ പൂവാണ് കൊന്നപ്പൂവെങ്കിലും 

മധുരിക്കും ഓർമ്മയാണെന്നും 

മഞ്ഞിൻ ഈറനണിഞ്ഞൊരു  കൊന്ന 

മണമില്ലാ പൂവാണ് കൊന്നപ്പൂവെങ്കിലും 

മധുരിക്കും ഓർമ്മയാണെന്നും 

മണമില്ലാ പൂവാണ് കൊന്നപ്പൂവെങ്കിലും 

മധുരിക്കും ഓർമ്മയാണെന്നും 

ചിരിമണി കിലുക്കി തലചായ്ക്കും കണിക്കൊന്ന 

സംക്രമസൂര്യൻ ഗണിച്ചു ചൊല്ലും 

വിഷുഫലമായ് കാണിക്കാഴ്ചയായ് മേടമാസപ്പൂവ് 

 

പൊലിപ്പാട്ടും, കണിയും, കൈനീട്ടവും 

കുഴലൂതി വിളിക്കുന്ന കണ്ണന്റെ ഭക്തിയിൽ 

വിഷുക്കഞ്ഞിയും, വിഷുസദ്യയും

വിഷുസംക്രാന്തിയിൽ  

പാടത്ത് കതിർമണികൊത്തി നിറഞ്ഞൊരു 

വയറുമായ്‌ പാടിവിളിക്കുന്ന പക്ഷിയും 

കെട്ടുകാഴ്ചയും, കൊട്ടിമേളവും, വേലത്തേരും 

ഒത്തുചേരുന്ന ചാമക്കാവിലെ കതിരുത്സവകാലം

 

മഴവില്ലുപോലെ വർണ്ണങ്ങളേഴും 

ചേർത്തുവച്ചൊരു അതിർവരമ്പില്ലാ കുട്ടിക്കാലം 

ഓടിക്കളിക്കുന്നൊരോർമ്മയിൽ ഒരുപിടി 

മധുരമായ് എന്നും ഓമനിക്കാനൊരു വിഷുക്കാലം.

 

                                                       

Share :