Archives / April 2021

ഷക്കീർ എ എം.എസ് അരക്കൽ
പ്രിയപ്പെട്ടവർ

എൻകൂട്ടുകാർ ഓരോന്നായ് പോകും ,

വിദൂരമാം ആറടി ഭൂഗർഭത്തിലാകും,

ഹൃദയം നുറുക്കി മുറിച്ചു മറഞ്ഞവർ ,

അദ്യശമാം ലോകത്തെ തേങ്ങലായി ......

 

പൂരങ്ങളമ്പലമേടുകളും താണ്ടി ,

ദ്യശാവിഷ്ക്കരണ കൊട്ടക കേറി,

വള്ളങ്ങളേറി വെള്ളത്തിൻ മീതെയായ് ,

യാത്രകളെമ്പാടും ചെയ്തു കൂട്ടർ ....

 

പൈദാഹ നേരം ഒന്നായ് ഭുജിച്ചു,

തോളാടു തോൾച്ചേർത്തു നടന്നനാളും,

ഉടയാടകളന്യോനം മാറ്റിയുടുത്തും ,

ഇരുമെയ്യായ് കഴിഞ്ഞു ഒരേ മനമായ്....

 

കല്ല്യാണക്കുറികളും പന്തിയിലും ,

കേമരായ്  ഭോജക മത്സരമായ്,

ആരിലും കൗതുകമായിരുന്നോർ ,

വേർപ്പെട്ടു ജീവിതവഴിപ്പെടലായ് .....

 

നക്ഷത്രക്കൂടാര തിളക്കത്തിലോ ,

രാക്കാറ്റ് മൂളൂം ഈണത്തിലോ ,

മേഘങ്ങൾക്കിടയിലെ ധൂളിയിലോ ,

എൻ പ്രിയ കൂട്ടരെ നിങ്ങളുണ്ടോ .....

Share :