Archives / March 2021

സന്തോഷ്‌ ശ്രീധർ
 നിറവ്

നിറനിലാവൊളി പൂശീ വാനം
നിറ കതിർ നിറ മലർ തൂകി
നിരുപമ താരകൾ നിറഞ്ഞൂ രാവിൽ
നിറ പുഞ്ചിരി തൂകി.

നിറവാർന്ന നിരവദ്യ
സ്വപ്‌നങ്ങൾ നെയ്തിടാം
നറുമലർ പിറക്കമീ
നാടിന്റെ മേളനം കാണുവാൻ.

നിറവിലൊരായിരമളിനങ്ങൾ നിറയട്ടെ
പുളിനങ്ങൾ പൂക്കട്ടെ
നറു തേൻ നുകരട്ടെ
നറുമണം നിറയുന്ന
പുലരികൾ വിരിയട്ടെ.

പുഞ്ചിരി തൂകും
പുതു നാമ്പുകൾ നിറയട്ടെ
നിറവിന്റെ നാളുകൾ
പുഞ്ചിരി പൊഴിക്കട്ടെ. 

Share :