
മണിമുത്തുകൾ
മൊഴികൾ കൊണ്ടൊരു
വസന്തം സൃഷ്ടിക്കാം!
മുത്തായും മുള്ളായും
വന്നു തറയ്ക്കാം.
കോൾമയിർ കൊള്ളിക്കാം
ചുട്ടു പൊള്ളിക്കാം
വാക്കിൻ മൂർച്ചയിൽ
പിളരും ബന്ധങ്ങൾ.
വരുംവരായ്കകൾ
ചിന്തിക്കാതെ
വരികൾക്കിടയിൽ
വായനയരുതേ
തളരുന്നു ഹൃദയങ്ങൾ
തകരുന്നു പ്രാണനും
ഉരുകുന്നു മാനസം
കരിയുന്നു ജീവിതം.
തേൻമൊഴിയാലൊരു
സ്വർഗം പണിയിക്കാം
ഓർമകളിലെന്നും
താലോലിക്കാം.
അറിയാതെയുരുവിടും
ഓരോ മുത്തുകളും
സ്നേഹമന്ത്രമാകാൻ
ആവോളം കൊതിക്കാം.