Archives / March 2021

 കെ.ജി.സുഷമ. 
മെഴുതിരി 

മെഴുതിരി 

കാറ്റിലുലയാതെയണയാതെ പ്രാർത്ഥനാമഗ്നയായ് ഇരുൾ നീക്കിയൊളി വിതറി നിൽക്കാം സ്വയമുരുകിയില്ലാതാവുവോളം.. 

മിന്നാമിനുങ്ങ് .

 നിശനിറയുമൊരിടനാഴിതന്നിൽ വഴിയറിയാതെയുഴലുന്ന നേരം നിലാവിൻ കണം പോലെ വന്നു ഒരു മിന്നാമിനുങ്ങിൻ്റെ വെട്ടം സുകൃതമേതോ പോയ ജന്മം സുനിശ്ചിതം ചെയ്തിരുന്നാവാം  പ്രാർത്ഥനക്കുത്തരം പോൽ നീ പ്രകാശം പടർത്തിയിന്നെത്തി  

കരുതൽ 

കാറ്റിലീ നാളമുലയുമ്പോൾ കൈക്കുമ്പിളിൻ്റെ കരുതലായ്.. 

കാലിടറുന്ന വഴികളിൽ, കരം ചേർത്തുപിടിച്ചു വഴി നടത്തീടുന്ന കരുതലായ് നിൻ സ്നേഹമെന്നും .

 ത്യാഗം

 നോവു പേറും മനമോടെ, നിന്ദനമേറ്റു വഴി നീളെ ചെയ്യാത്ത കുറ്റത്തിൻ കുരിശുമായ് നീങ്ങുന്നിതിടറുന്ന പാദങ്ങളോടെ.. 

 

 

Share :