Archives / March 2021

ഡോ. നീസാ, കൊല്ലം 
 അധിപൻ

പണ്ടൊരു ശുംഭൻ രാജാവായി;
മുത്തശ്ശിക്കഥയിത് കേട്ട് രസിച്ച്
പല്ലില്ലാ മോണകാട്ടി, കൊച്ചു മകൻ
ഇരുന്നും നിന്നും കിടന്നും ചിരിച്ചു.

നിയമങ്ങൾ പലതും വെട്ടി തിരുത്തി
നീതിയും ന്യായവും പഴങ്കഥയായി;
അധാർമികത്വം പനപോലെ വളർന്നു
ശാന്തിയും സമാധാനവും പോയിമറഞ്ഞു.

സ്വന്തം കേമത്തം കാട്ടാനായി
വിലയേറിയ ആവരണമണിഞ്ഞു
 അധിപൻ നഗ്നനാണെന്ന് ചൊല്ലി
മുഖം പൊത്തി കാണികളേവരും

തമാശകൾ പലതും കാട്ടി ശുംഭൻ .;
വിഡ്ഢിത്തം കണ്ട് ഞെട്ടിയ പ്രജകൾ
അതിരില്ലാ പിഴവുകൾക്കറുതി വരുത്താൻ
ഉപായങ്ങൾ പലതും പയറ്റി തളർന്നു.

നല്ലൊരു നാളെ സ്വപ്നം കണ്ടവർ
നാടിന്റെ നാശം കണ്ടു ദുഃഖിച്ചു .
ശുംഭനോ, ശുദ്ധനും വില്ലനുമായി
സസുഖം അധിപനായി വാഴുന്നു.

Share :