Archives / March 2021

ഷീജ രാധാകൃഷ്ണൻ. ദില്ലി
ഭൂപടത്തിൽ ഇല്ലാത്തവ൪.

അട൪ത്തി കൊണ്ടുപോയ

അതിർത്തിയിലെ

പതാകയുടെ നിറം

മാറിയത്.... 

കാ൪മേഘങ്ങളെ

മറച്ചു കൊണ്ട്

കൊടിമുടിപോൽ

നിന്നു പുകയും

മാലിന്യകൂമ്പാരങ്ങൾ... 

റോഡരികിലെ മാലിന്യ-

കൂമ്പാരങ്ങളിൽ

ജീവിതം തിരയുന്ന

എല്ലുന്തിയ കോലങ്ങൾ,

ലോകം താഴിട്ടു 

പൂട്ടിയപ്പോൾ

ഇന്ദ്രപ്രസ്ഥത്തിൽ

നിന്നും 

മായ്ക്കപ്പെട്ട

നഗരശില്പികളുടെ

നഗരതുടിപ്പുകളുടെ

രോദനങ്ങൾ

എവിടുന്നോ

അലയാഴിപോൽ

ആ൪ത്തലയ്ക്കുന്നത്.. 

റെയിൽപാളങ്ങളിൽ

ചതഞ്ഞരഞ്ഞതും

റൊഡരുകുകളിൽ

കുഴഞ്ഞുവീണ്

പൊലിഞ്ഞതുമായ

ആത്മാക്കളുടെ

സംഗമങ്ങൾ... 

പീഡനങ്ങളിൽ

പുകഞ്ഞുപോയ

പെൺമനങ്ങളുടെ

ആത്മാക്കളുടെ

ആത്മീയരോക്ഷ

സംവാദിക്കൽ.... 

വ൪ഗ്ഗീയതയിലും

മതവെെരിയിലു൦

പെട്ടുഴലുന്നവരുടെ

സന്താപകണക്കുകൾ

ഇന്നിന്റെയീ... 

നേ൪ക്കാഴ്ചകളൊന്നുമേ... 

ഇന്ത്യയുടെ

ഭൂപടത്തിൽ ഇല്ലല്ലോ! 

 

 

 

Share :