Archives / july 2021

അർച്ചന ഇന്ദിര ശങ്കർ  ഗവേഷണ വിദ്യാർത്ഥി
ഒരു ശിക്ഷാകാലാവധി

ആത്മഹത്യശ്രമമെന്ന കുറ്റത്തിന് അപ്പുറം

ഒരു ശിക്ഷാകാലാവധി അനുഭവിക്കുക എന്നാൽ

 സ്വാതന്ത്ര്യം നഷ്ടപ്പെടൽ ആണ് സ്വയം ഏൽപ്പിച്ച മുറിവിന്റെയോ

കഴുത്തുമുറുക്കിയ പാടിൻറെയോ

പൊള്ളൽ ചൂട് മാറാത്ത വടുക്കളുടെയോ

ഓർമപ്പെടുത്തലുകളാണ്.

ഭ്രാന്തിയെന്ന വിളിയോടുള്ള സമരസപ്പെടൽ ആണ്

 അസാധാരണ ജീവി എന്ന വിളിപ്പേരിനോടുള്ള ഒത്തുചേരലാണ്

അസാധാരണ നോട്ടങ്ങളോടുള്ള ഇഴുകിച്ചേർന്നു കൂടുതലാണ്

 ആത്മഹത്യ ശ്രമമെന്ന തീവ്ര കുറ്റത്തിന്റെ കഠിനശിക്ഷ അനുഭവിക്കുക എന്നാൽ

 മരണത്തേക്കാൾ വേദനാജനകമായ ജീവിതം അനുഭവിക്കലാണ്

അതിലുപരി

പ്രതികരണശേഷിയുണ്ടായിപ്പോയതിന്റെ

 കുറ്റവും ശിക്ഷയും

തുലാസ്സ് തൂക്കി കാത്തുനിൽക്കുന്നുണ്ട്.

തടവിൽ നിന്ന് ഇറങ്ങുമ്പോൾ അടുത്ത ശിക്ഷ ഏൽപ്പിക്കാനായി.

 

 

Share :