Archives / july 2021

അർച്ചന ഇന്ദിര ശങ്കർ  ഗവേഷണ വിദ്യാർത്ഥി
സഫലമീ യാത്ര

ഓർമ്മപാടകലെയാ ചന്ദ്രികപുഞ്ചിരി

ഒളിനോട്ടമെറിഞ്ഞൊന്നു മെല്ലെ 

നിദ്രയിൽ നിലാവ് പെയ്യുമ്പോൾ

എങ്ങനെ ഞാനോർക്കാതിരിപ്പൂ

ആ മാഞ്ചോടുമവിടെ പരക്കുന്ന

കൺചിമ്മും മുല്ല തൻ മണവും

അന്നാ കുളിർ രാവിലാവേരിൽ

പൂവിട്ട പൂക്കൾ കൊഴിഞ്ഞുപോയി

ഇതൾ വാടിയും ഇല കരിഞ്ഞിട്ടുമാ

പൂമണം പോകാതെ നിൽപ്പൂ.

ഒരുനാളും വരികില്ലെന്നറികിലും

വേരുകളാ വസന്തം കാത്തിരിപ്പൂ.

പെയ്ത നക്ഷത്രങ്ങൾ തിരികെ

വാനിൽ ചെല്ലാൻ വഴിയറിയാതെയലയെ

മാടി വിളിക്കുന്നെൻ ഓർമ്മകൾ കൂട്ടിനായ്

മരണമില്ലാ താരകത്തെ.

മരിച്ചിട്ടുമെരിയാത്ത ചീഞ്ഞുനാറാതയാ

ഓർമ്മകൾ പൂമണം വീശിയലയെ

ശാന്തിയില്ലാത്തൊരെൻ ആത്മാവും

പുഴുതിന്ന മേനിയും സാക്ഷികളാകെ

സഫലമീ യാത്ര നേടാത്തതോന്നുമെ

നഷ്ടപ്പെടാത്തൊരീ യാത്ര.

 

 

Share :