Archives / february 2021

ഷീജ രാധാകൃഷ്ണൻ. ദില്ലി. 
കോടാലിയുടെ ശബ്ദം. 

അവൾ

കാട്ടിലേക്ക് പോയി.

പക്ഷികളെല്ലാം നിശബ്ദ്ധ൪

അവൾ ആരാഞ്ഞു... 

എന്തേ?

അവർ മൊഴിഞ്ഞു

ഇടിമുഴക്കം വരുന്നു.

അവൾ നടന്നു, 

മരങ്ങൾ ഇരുണ്ടു

അവരുടെ ഇലകൾ തുരുമ്പെടുത്തു. എന്തുപറ്റി?

അവളോട് അവ൪പറഞ്ഞു,

വലിയ കൊടുങ്കാറ്റ് വരുന്നു... 

അവൾ നദിയിലെത്തി, 

അത് പാഞ്ഞൊഴുകുന്നു

മറുപടിയില്ലാതെ...

അവൾ പാലം കടന്നു,

ചാരനിറത്തിലുള്ള 

പാറകൾ വരെ നടന്നു... 

പാറകൾ വെളുത്തു

വിളറിയിരിക്കുന്നു... 

നാഗരത്തിന് വിള്ളൽ

വരാൻ പോകുന്നു

പാറകൾ കേണൂ.... 

 

ജ്ഞാനിയാം

സന്യാസിയുടെ കുടിലുണ്ടായിരുന്നവിടെ

അവൻ കാലം മുതൽ ജീവിച്ചിരുന്ന കുടിൽ, 

ആരും ഉണ്ടായിരുന്നില്ല.

എന്നാൽ അവന്റെ 

കോടാലിയൊച്ച കേട്ടു. 

കോടാലി

ശബ്ദം പിന്തുടരാൻ  

അവൾ ധൈര്യപ്പെട്ടില്ല..

വനവും കേട്ടു

ആ ശബ്ദം... 

അവൻ ലോകവൃക്ഷം

വീഴ്ത്തിയോ?

ഈ ദിവസമായിരിക്കും

അത് നടന്നത്. 

 

Share :