Archives / March 2021

രജനി രതീഷ്
തീച്ചൂള

അടുപ്പൂതും പെണ്ണിനില്ലേ
അഗ്നിയിൽ കുരുക്കും
ചിറകുകൾ?
അലക്കിലുഴലു
മ്പോഴുമുള്ളിൽ,
കാശിയെന്ന
മഹാ സ്വപ്നവും?

ചാരപ്പുകമറയിൽ
കുഴിച്ചുമൂടും
സ്വപ്നങ്ങളെ താലോലിച്ച്
വിഭവങ്ങൾ ദിനംതോറും ചമയ്ക്കുുമ്പോൾ
വിയർപ്പുകണങ്ങളെ
തെളിനീരാക്കും
പെണ്ണിനെ എന്തു വിളിക്കും ?

വലിച്ചാൽ കീറുന്ന
ശീലതന്നുറപ്പിൽ
സിംഹത്തിൻ പുറംചട്ടയിൽ
നടക്കുമ്പോഴും
മടിക്കുത്തിലെത്തും
പിശാചിൽ കരങ്ങളെ
തട്ടി മാറ്റാനാവാതെ
പിടയുന്ന പെൺമനം

ഉരുകി തീരും
സമൂഹത്തിൻ ഗോഷ്ഠിയിൽ
സ്നിഗ്ധമാം സ്നേഹത്തിന്നുറവ
വറ്റിടുമ്പോൾ
വരണ്ടുണങ്ങിയ
മനസും ശരീരവും
കാലനു ദാനം നൽകിയവൾ
തിരിച്ചു വരാത്ത
ശാന്തിയാത്ര
പോകുന്നു.

 

Share :