Archives / february 2021

ഡോ.നീസ. കൊല്ലം
   ജീവിതനൗക

ആടി ഉലയും വഞ്ചി പോൽ
ഗതിയറിയാതെ അലഞ്ഞിടുന്നു;
ഉലഞ്ഞു വീശും കാറ്റിനൊപ്പം;
ദിശയറിയാതെ വലഞ്ഞിടുന്നു.

തിമിർത്തു പെയ്യും പേമാരിയിൽ
കീഴ്മേല്‍ മറിയാതെ തുഴഞ്ഞീടാൻ
അടവ് പതിനെട്ടും പയറ്റീടുന്നു.

ഒഴുക്കിനെതിരെ നീന്താനായി;
വിധിയെ തോൽപ്പിച്ച് മുന്നേറാനായി;
മാർഗങ്ങൾ പലതും തേടുന്നു.

ഗതിയില്ലാതെ നട്ടം തിരിയുമ്പോൾ;
നിസ്സഹായനായി നോക്കി നിൽക്കേ;
സ്വയം പഴിച്ചു പിന്മാറുന്നു.

പ്രതിസന്ധിഘട്ടം നേരിടാനായി
ആത്മവിശ്വാസം വളരാനായി
ഒഴുക്കിനൊപ്പം തുഴയുന്നു.

കാലപ്പഴക്കത്തിൻ തഴക്കത്തിൽ
ഓളങ്ങളെ വകഞ്ഞു മാറ്റീടുന്നു
ജീവിതത്തിൽ വസന്തം വിരിയുന്നു.

Share :