Archives / february 2021

അനീഷ് ആശ്രാമം
ഓണപ്പാട്ട് ഗ്രാമവസന്തം

പൂമുഖവാതിലിൻ ഓർമമയിൽ
പൂന്തേൻ തുളുമ്പും പൂക്കളം പോലെ
ശ്രാവണപ്പുലരിയിൽ അണിമലർ
കണികാണാൻ തലചായ്ക്കും നേരം
ആഴിത്തിരപോൽ പടികേറി വന്നു
ആർദ്രമാം നാലുകെട്ടിൻ നൈർമല്യം

ആമോദ മനസ്സുകൾ തിളങ്ങും
വിളക്കുകളായ് മലയാളക്കരയാകെ വിളങ്ങി
ചിത്തത്തിലെപ്പെഴോ കോറിയിട്ടൊരു പ്രണയവും
ഗതകാല സ്മരണയിൽ പെയ്തിറങ്ങി

ഓണമഴയുടെ മണികളിൽ മേളങ്ങൾ
വർണ്ണത്തിരയാട്ടമായ് അങ്കണം ഒരുങ്ങി
ഗ്രാമവാസന്തം വരവേൽക്കും ഓണനിലവിൽ
സാഫല്യസ്വപ്‌നങ്ങൾ കളമെഴുതി തിളങ്ങി.

 

Share :