Archives / february 2021

നീതു സഞ്ചു.
പിറന്നാൾ

ഇന്നു  പിറന്നാൾ ആശംസിക്കുവാൻ
അവൾക്ക് ചുറ്റും ഒരുപാട് പേരുണ്ട്.
ബന്ധുക്കളും സുഹൃത്തുക്കളും
സൗഹൃദകൂട്ടായ്മയും
മുഖപുസ്തകത്തിൽ അവൾക്ക് പൂക്കളും
ചിത്രങ്ങളും ആശംസാവാക്കുകളും.
 

കൂട്ടായ്മയുടെ ചാറ്റൽമഴയിൽ കൺ കുളിർക്കുമ്പോഴും
ബാല്യത്തിലെ ഓരോ പിറന്നാൾദിനങ്ങളും
ഈറനണിയിക്കുമാമനസ്സിൽ.
മധുരിക്കുമോർമ്മകൾ തന്മകൾക്കേകുവാൻ
നെട്ടോട്ടമോടിയൊരച്ഛനുമമ്മയും.
പിറന്നാളൂട്ടുവാൻ പിറന്നാളുടുപ്പുമേടിക്കുവാൻ
ശേഷിക്കും പൊൻതരിയും പണയത്തിലാക്കി.
പുത്തനുടുപ്പിട്ട് സദ്യയുണ്ണുമ്പോൾ കുത്തിയിറക്കും കൂരമ്പുപോലമ്മയുടെ
കാതിൽ ഈർക്കിലുകൾ.
 

കാലങ്ങളേറെ കൊഴിഞ്ഞുവീഴുമ്പോഴും
ഓരോ പിറന്നാളുകൾ എത്തിനോക്കുമ്പോഴും
മനസ്സിലെ മായാത്ത നൊമ്പരമായാ 
രണ്ടു ഈർക്കിലിൻ കഷ്ണങ്ങൾ.

                                   

Share :