Archives / february 2021

ഡോ. നീസാ
ഭ്രമം

 

ആഴത്തില്‍ ചിന്തിച്ച്
ഗഹനമായ് എഴുതി
അക്ഷരങ്ങളിലൂടെ
ചുറ്റി തിരിയുമ്പോള്‍
സ്വന്തമാം ലോകത്തില്‍
വികാരങ്ങള്‍ കയറൂരി വിട്ട്
മതിവരുവോളം ചിരിച്ച്
ഉറക്കെ കരഞ്ഞ്
ക്ഷോഭങ്ങള്‍ പ്രകടിപ്പിച്ച്
എതിര്‍പ്പുകളില്ലാതെ
വിലക്കുകളില്ലാതെ
വിലാപങ്ങളില്ലാതെ
മാനിനോടൊപ്പം തുള്ളിച്ചാടി
മീനിനോടൊപ്പം നീന്തിതുടിച്ച്
കാട്ടാറില്‍ മുങ്ങി കുളിച്ച്
തൂമഞ്ഞില്‍ മാനത്തൂയലാടി
പട്ടം പോല്‍ കാറ്റത്ത്
പാറി പറന്നങ്ങനെ
ആരും മോഹിക്കും
ആരെയും കൊതിപ്പിക്കും
അനസ്യൂതം ഇൗ യാത്ര !

Share :