Archives / february 2021

 സന്തോഷ്‌ ശ്രീധർ 
  മരതക ദ്വീപിന്റെ രാജകുമാരൻ

 

വിനോദ സഞ്ചാരികൾക്ക് അഭൗമ സൗന്ദര്യം നുകരാനുള്ള മരതക ദ്വീപ് ഒരുക്കുകയാണ് സൗദി രാജകുമാരൻ മുഹമ്മദ്‌ ബിൻ സൽമാൻ.

ലോക വിനോദ സഞ്ചാര ഭൂപഠത്തിൽ വരും നാളുകളിൽ സൗദിയുടെ സ്ഥാനം മുൻ പന്തിയിൽ ആയിരിക്കും എന്ന് സൂചിപ്പിക്കുന്നു അദ്ദേഹം പുറത്ത് വിട്ട ചെങ്കടൽ പദ്ധതിയുടെ രൂപരേഖ.

ആഡംബര ചെങ്കടൽ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന കോറൽ ബ്ലൂo എന്ന അഭൗമ സൗന്ദര്യ മരതക ദ്വീപിന്റെ വിശേഷങ്ങൾ ഇങ്ങനെ:

ചെങ്കടൽ പദ്ധതി ഉൾപ്പെടുന്ന 90 ദ്വീപുകളിൽ ഒന്നായ ഡോൾഫിൻ ആകൃതിയിൽ ഉള്ള ശുറൈറ ദ്വീപായിരിക്കും കോറൽ ബ്ലൂo ഉൾപ്പെടുന്ന വിനോദ കേന്ദ്രത്തിന്റെ ഹബ്ബ് ദ്വീപായി പ്രവർത്തിക്കുക. ഒരൊറ്റ ദ്വീപിൽ ഒൻപതു വ്യത്യസ്ത അനുഭവങ്ങൾ ആയിരിക്കും ഇവിടെ എത്തുന്ന അഥിതികൾക്ക് ലഭിക്കുക.

ഡ്യൂൺസ്, ദിട്രയൽ, ദികോവ്സ്, കോറൽ പവലിയൻ, റീഫ് വില്ലകൾ, നേച്ചർ റിസേർവ്വ്, ക്ലബ്ബുകൾ, ഗോൾഫ് കോഴ്സ്, ലക്ഷ്വറി വില്ലകൾ എന്നിവയും ഇവിടെ ഉണ്ടാകും.

റെഡ്സീ പ്രൊജക്റ്റ്‌ സി. ഈ. ഓ. ജോൺ പാഗാനോ ഇങ്ങനെ വിവരിക്കുന്നു. സസ്യ ജന്തു ജാലങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടുള്ള ഒരു നിർമ്മാണ രീതിയാവും ഇവിടെ അവലംബിക്കുക. ചെങ്കടൽ പദ്ധതിയുടെ കവാടമായ ശുറൈറ ദ്വീപ് തികച്ചും പരിസ്ഥിതി സംരക്ഷണം നിലനിർത്തിയാകും സൃഷ്ടിക്കപ്പെടുക.

ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലുകളുടെ 11ഹോട്ടലുകൾ ശുറൈറയിൽ ഉണ്ടാവും. കുറഞ്ഞ താപ പിണ്ഡമുള്ളതും ഭാരം കുറഞ്ഞതുമായ വസ്തുക്കൾ ഉപയോഗിച്ചാവും ഇവിടെ ഓരോന്നും നിർമ്മിക്കുക. ലോകത്തിലെ ഏറ്റവും മനോഹര ദ്വീപുകളിൽ ഒന്നായിരിക്കും ഇത്‌.
    

കണ്ടൽ കാടുകളും ആവാസ വ്യവസ്ഥകളും മണ്ണൊലിപ്പിനുള്ള പ്രതിരോധ മാർഗ്ഗങ്ങളായി ഇവിടെ ഉണ്ടാവും പുതിയ ബീച്ചുകളും താടാകങ്ങളും സൃഷ്ടിക്കും. ഒറ്റനില കെട്ടിടങ്ങൾ ആയിരിക്കും നിർമ്മിക്കുക. കാഴ്ചക്ക് തടസ്സം ഉണ്ടാകാതെ ഏത് കോണിലേക്കും ആസ്വാദന ക്ഷെമത  സൃഷ്ടിക്കാനാണ് ഇത്‌. ഇന്റീരിയർ ഡിസൈനിൽ ഇടനാഴികൾ ഒഴിവാക്കിയുള്ള നിർമ്മാണം ആണ് ഉണ്ടാവുക.

ബ്രട്ടീഷ് കമ്പനി ഫോസ്റ്റർ ആണ് ഈ വമ്പൻ പ്രോജെക്ടിന്റെ നിർമ്മാണം നടത്തുന്നത്.2040 ഓടെ ഇവിടം  ലോകത്തിലെ ഏറ്റവും മനോഹരവും സുന്ദരവും ആഡംബരം നിറഞ്ഞതുമായ വിനോദ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സൗദി രാജ കുമാരൻ.

Share :