Archives / february 2021

   നീതു സഞ്ചു. 
അണ്ണാറക്കണ്ണന്റെ പൂങ്കുയിൽ 

അഴകേറും ചെന്തെങ്ങിൻതോപ്പിലെല്ലാം 

ഇന്നെന്നേയും തേടി നടന്നുവോ നീ? 

കളകളം പാടും കിളികളോടും 

അലസമായൊഴുകുമാരുവിയോടും 

നീയെന്നെ തിരക്കിച്ചെന്നുവല്ലോ 

മൂവാണ്ടൻമാവിന്റെ കൊമ്പിലും നീ 

യെന്നെത്തിരക്കി വന്നുവെന്നോ!

മുണ്ടകപ്പാടത്തെക്കതിരുകളെല്ലാം 

നിൻ പാട്ടിന്റെ താളത്തിൽ നൃത്തമാടി. 

അഴകേറും കൂടോന്നൊരുക്കിത്തരാം ഞാൻ 

കുറുമ്പി കാക്കതൻ കൂട്ടിൽ പോയിടല്ലേ. 

ചിൽ ചിൽ ചിലച്ചു നടന്നു ഞാനും.  

മാവിന്റെ കൊമ്പിലായ്‌ കൂടൊരുക്കാം. 

കൂ.. കൂ.. പാടുന്ന പൂങ്കുയിലേ 

വന്നെന്റെ കൂട്ടിലെ റാണിയാകൂ. 

 

         

Share :