Archives / April 2018

റസിയ K

കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിൽ തലയെടുപ്പോടെ കൂടെനിൽക്കുന്ന നീലേശ്വരം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലുള്ള സർക്കാർ വിദ്യാലയങ്ങളിൽ പ്രഥമഗണനീയമായ ഇതിനോടകം മാറിക്കഴിഞ്ഞിട്ടുണ്ട്.
1924 ഏകാധ്യാപക വിദ്യാലയമായ വിദ്യാലയമായി ആരംഭിച്ച ഈ സ്കൂൾ ശതാബ്ദിയുടെ അടുക്കുമ്പോൾ മികവിന്റെ കേന്ദ്രമായി അംഗീകരിക്കപ്പെട്ട തുടങ്ങിയിരിക്കുകയാണ് 1957 യുപി സ്കൂളായി 1971 ഹൈസ്കൂളായും ഉയർത്തപ്പെട്ടു ഈ വിദ്യാലയം ദീർഘകാലം കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിച്ചു വന്നു ഇപ്പോൾ മുക്കം മുൻസിപ്പാലിറ്റിയുടെ പരിധിയിലുള്ള ഏക ഹയർസെക്കൻഡറി സ്കൂൾ ആയി പ്രവർത്തിക്കുന്നു
പശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തിൽ എടുത്തു പറയേണ്ട നേട്ടങ്ങളും ഈ കഴിഞ്ഞ ഞങ്ങളിൽ ഈ സ്കൂളിന് ലഭ്യമായി ദിവംഗതനായ ഇൗ അഹമ്മദ് എംപിയുടെയും എംപി ആയിരുന്ന ശ്രീ ടി കെ ഹംസ ശ്രീ അബ്ദുസമദ് സമദാനി എംഎൽഎ ആയിരുന്ന ശ്രീ മോയിൻകുട്ടി എന്നിവരുടെ ശ്രമഫലമായി സ്കൂളിന് കെട്ടിടങ്ങൾ ലഭിച്ചു ശ്രീ രാജീവ് എംപി സ്കൂൾബസ് അനുവദിച്ചു ശ്രീ മോയിൻകുട്ടി എം എൽ എയുടെ പ്രത്യേക താൽപര്യം കൊണ്ടാണ് ഗവൺമെന്റിന്റെ ബജറ്റ് ഫണ്ടിൽ നിന്നും രണ്ട് കോടി രൂപയുടെ ഒരു കെട്ടിടം
ഹയർസെക്കൻഡറി വിഭാഗത്തിന് അനുവദിക്കപ്പെട്ടത് പിന്നീട് വന്ന എൽഡിഎഫ് ഗവൺമെന്റിന്റെ കാലത്ത് കെട്ടിടം പൂർത്തീകരിക്കുകയും ബഹുമാനപ്പെട്ട തൊഴിൽ എക്സൈസ് മന്ത്രി യായ ടിപി രാമകൃഷ്ണൻ കെട്ടിട നിർവഹിക്കുകയും ചെയ്തു.
2004 ആരംഭിച്ച ഹയർസെക്കൻഡറി വിഭാഗത്തിൽ തുടക്കം മുതൽ മികച്ച നിലവാരം പുലർത്താൻ സാധിച്ചു .ബിയലോളജി സ്ട്രീമിലുള്ള 2 സയൻസ് ബാച്ചുകളും കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഉള്ള ഒരു കൊമേഴ്സ് ബാച്ചും ഈ വിഭാഗത്തിൽ പ്രവർത്തിക്കുന്നു
2017 ഹയർസെക്കൻഡറി പരീക്ഷയിൽ മൊത്തം 98 ശതമാനവും കോമേഴ്സ് വിഭാഗത്തിൽ നൂറുശതമാനവും 4 ഫുൾ A +ഉം നേടാൻ കുട്ടികൾക്ക് സാധ്യമായി മികച്ച ലാബ് സൗകര്യവും നല്ല ഒരു ലൈബ്രറിയും സ്കൂളിൽ പ്രവർത്തിക്കുന്നു ഇവിടത്തെ എൻഎസ്എസ് യൂണിറ്റ് മാതൃകാപരമായ ഒട്ടേറെ പ്രവർത്തനങ്ങൾ ഇതിനകം കാഴ്ച വയ്ക്കുകയുണ്ടായി എസ് പി സി യുടെ ഒരു യൂണിറ്റ് നല്ല നിലയിൽ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും പിടിഎയുടെ പിന്തുണ ശ്രദ്ധേയമാണ് എം പി ടി എ, എ സ് എം സി, എ സ് എം ഡി സി എന്നിവയും ഒപ്പം പൂർവ്വ വിദ്യാർത്ഥികളും വിവിധ ക്ലബ്ബുകളും ജനപ്രതിനിധികളും നാട്ടുകാരെല്ലാം ഈ വിദ്യാലയത്തിന്റെ ഉയർച്ചയിൽ ശ്രദ്ധേയരായി പ്രവർത്തിക്കുന്നു. ആയിരത്തി മുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയം അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കൂളായി ഉയർത്തിയതിന് എംഎൽഎ സി ജോർജ് എം തോമസ് നടത്തിയ പരിശ്രമം എടുത്തുപറയേണ്ടതാണ് ഹൈസ്കൂൾ വിഭാഗത്തിന് ആയിരംകോടി രൂപയുടെ കെട്ടിടത്തിന്റെ നിർമ്മാണം വേനലവധിക്കാലത്ത് ആരംഭിക്കുകയും സാധാരണക്കാരുടെ മക്കൾക്ക് ആശ്രയമായ ഈ വിദ്യാലയം മികവുറ്റ രീതിയിൽ പ്രവർത്തനം തുടരുന്നതിന് ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു

Share :

Photo Galleries