Archives / february 2021

ഡോ. നീസാ
ആശാകിരണങ്ങൾ

 

ഭീതി പരത്തും കോവിഡ് മഹാമാരി
വെല്ലുവിളിക്കുന്നു മാനവരാശിയെ
അഴിച്ചുവിട്ട കുതിരയെപ്പോൽ
കുതിച്ചുപായുന്നു കടിഞ്ഞാണില്ലാതെ.

ദരിദ്രനെന്നില്ല സമ്പന്നനെന്നില്ല
ഏവരെയുമൊന്നുപോലാക്രമിക്കുന്നു.
അകലം പാലിച്ച് നടന്നവരെല്ലാം
കാലപ്പഴക്കത്താലതവഗണിക്കുന്നു.

ശയ്യാവലംബിയായിട്ടും മരണമണി കേട്ടിട്ടും
ഭയലേശമന്യെ ഒത്തു ചേരുന്നു ചിലർ
സിനിമാക്കൊട്ടയിലും ആരാധനാലയങ്ങളിലും
ഉത്സവമേളം പോൽ തിക്കിതിരക്കുന്നു.

കേട്ടാലും പഠിക്കില്ല, കൊണ്ടാലുമറിയില്ല
അന്യനു വന്നാൽ തനിക്കെന്തു ചേതം
ഇങ്ങനെ ചിന്തിക്കും മനിതർ നമ്മൾ
സ്വയം വരുത്തുന്നു വിപത്തുകളോരോന്നും

ജന്മങ്ങളെത്ര വൃഥാ പൊലിഞ്ഞു പോയി
പ്രതിരോധിക്കണം നാം ഓരോരുത്തരും
ചിട്ടകളെന്നും കർശനമായി പാലിക്കണം
തടയിടണം കോവിഡിൻ വീരസാഹസം.

പ്രതിസന്ധികളെ തരണം ചെയ്തു
വാക്സിനെത്തി വൈറസ്സിനെ തളയ്ക്കാൻ
ആശ്വാസത്തിൻ കിരണങ്ങളുമായി
ഭീതിമുക്തമാവട്ടെ വരും നാളുകൾ.

 

Share :