
വന്ദനം
ഇന്ധനവിലയ്ക്കഹോ
വന്ദനം വന്ദനം
ചലന രാശിയെ ചരിത്രമാക്കുന്ന വിലക്കുതിപ്പിനു നിമിത്തമായൊരാ ഗോളവൽക്കരണത്തിനും,
തൊഴിലിടങ്ങളെ വിലങ്ങണിഞ്ഞിട്ട്
പിഴിഞ്ഞെടുക്കുവാൻ
നിമിത്തമാകുന്ന
സ്വകാര്യവൽക്കരണത്തിനും വന്ദനം
ഉടുതുണികൊത്തിപ്പറന്നുയരുന്ന കലി മനസ്സിലെ
വെളുത്ത പ്രാവിനും
ഉയിരുകായുന്ന വിശപ്പുമായ് നില്ക്കും
നളൻ്റെ യോർമ്മയ്ക്കും
നാളത്തെ യിന്ത്യയ്ക്കും വന്ദനം
വന്ദിയ്ക്കുവാനേ കഴിയൂ,
നാം ശ്രേഷ്ഠ ഭാരത
സംസ്ക്കാരമല്ലയോ?