Archives / february 2021

നീതു സഞ്ചു 
അംബേദ്കർ ഓർമ  ജനാധിപത്യ ദർശനം 

ഭാരതാംബതൻ കണ്ണീരൊപ്പാൻ 

ഭരണഘടന തുണയാകുമോ? 

അസ്പൃശ്യ അസമത്വ അധാർമ്മികത്വം 

കുത്തിനോവിക്കും ശരശയ്യയായ് 

കേഴുന്നു നീതിക്കായ് ഭാരതാംബ 

ചിതലിട്ടു പോകും ഭരണഘടന

ഇനിയും തന്മക്കൾതൻ കൈയ്യാൽ 

ഒന്നു സ്പർശിക്കുവാൻ. 

 

നാമൊരു രാഷ്ട്രമെന്നു ചൊല്ലിടുമ്പോൾ 

ഓർക്കുക വെറും മിഥ്യയെന്നു. 

പലജാതി ജനങ്ങൾ ഹിന്ദുമതത്തിൻ 

അഹങ്കാരമായ്,  കാണില്ല വേറെങ്ങും 

ഓർത്തീടുക.

മതത്തെ മുറിച്ചു പലജാതിയായ്, 

ആ ജാതി നശിച്ചാൽ ഹിന്ദുവില്ല. 

 

പെറ്റിട്ടയുടനെ വയറ്റാട്ടി കല്പിക്കും 

കുട്ടിതൻ ജാതിയും മതവുമെല്ലാം 

കുട്ടി പാത്തുമ്മയുടെയെന്നു ചൊന്നാൽ 

കുട്ടിതൻ മതം ഇസ്ലാം തന്നെ 

സുമിത്രതൻ കുട്ടി ഹിന്ദുവായും 

ആലീസിൻ കുട്ടി ക്രിസ്ത്യാനിയും 

വയറ്റാട്ടിയൊന്നു കണ്ണടച്ചാൽ 

പാത്തുമ്മയുടെ കുട്ടി ഹിന്ദുവാകും 

നന്മതൻ പാതയിൽ ബാബാസാഹിബ് 

ജാതിവ്യവസ്ഥ നശിച്ചീടണം. 

 

വർഗീയത ഭയന്നു സാഹിബ്‌ പട 

പൊരുതിയെത്തി ഭരണഘടനയുമായ്

ഭയന്നോടിയൊളിക്കില്ല  കേവലം 

നിയമാനുസൃതമല്ല ജീവിതം 

അതു നീതിക്കനുസൃതം തന്നെ വേണം. 

തൃഷ്ണയെ ഹോമിച്ചു ജ്ഞാനപ്രകാശമായ് 

ചിരകാലം വാഴട്ടെ സാഹിബിന്നോർമ. 

 

 

           

Share :