സാഹിത്യ ലോകം  / മൊഴിമാറ്റം

എ ജെ തോമസ് അസീം താന്നിമൂട്
മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്-ഡിസി ബുക്സ്

അസീം താന്നിമൂടിന്‍റെ'മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്'സമാഹാരത്തിലെ 'ജലമരം' 'പക്ഷിയെ വരയ്ക്കല്‍'എന്നീ കവിതകള്‍ പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് റൈറ്റര്‍ ശ്രീ. എ ജെ തോമസ് കേന്ദ്ര സാഹിത്യ അകാദമിയുടെ ഇന്ത്യന്‍ ലിറ്ററേച്ചര്‍ പ്രസിദ്ധീകരിക്കുന്ന  21st Century Malayalam Poetry Supplementary Special Section നുവേണ്ടി മൊഴിമാറ്റിയത്...

Azeem Thannimoodu

Water Tree.

The spring that got tired of an esoteric life

Oozes at the bottom of a well.

It fills in the dark circle of the well’s inside

And weaves beauty on to its vastness.


As it yearns to brim over, to flow spreading around

The walls of confinement move!


As its crystal imagination waxes

In clarity, that distant expanse of the sky

And the green sprouts on the earth

Look at it filled with surprise….


And someone decrees that,

Though the mind weeps, it should reflect

Everything smooth on its surface, and maintain life

And the water does it, deeply engaged.


Copying and reflecting the usual sights 

It gets thoroughly bored

And raises its head looking around

For those who used to come frequently

Without a break, to sit and cherish each other.


Only the defined circle…eternal void.


When it is fed up with the dark life in the dungeon

And its eyes roam around,

It sees the mind of a damp seed

In the deep cool of the farm.


It throbs to germinate and sprout up;

It strives to spread its branches, and

Strugglers to rise and pass beyond the confines.

The water seeps through, increasing the wetness

And along with its desire, the water rises.


The seed sprouts

The heart quickens.


The body grows beyond and passes outside the well.


As the water carries it on its breast and clears up

With the impression that the heart is reflected

The farm is filled with seeds

The plenitude of visuals copies that.


Those who had once met, 

And then forgotten each other after their tryst


Rise once again in clarity….


The water tree 

Is uprooted and it falls!


That vision in water comes totally undone 

And its mind shattered, it leaves the scene.


Translated by AJ Thomas


“Jalamaram”, Marathine Thirichu vilikkunna Vithu(DC Books) 

ജലമരം

ദുരൂഹ ജീവിതം മടുത്തൊരുജല-

ത്തുടിപ്പു ചെന്നൊരു കിണറ്റിലൂറുന്നു.


കിണറിനുള്ളിലെയിരുണ്ട വൃത്തത്തില്‍

നിറഞ്ഞപാരതയ്ക്കഴകു നെയ്യുന്നു.

തുളുമ്പുവാ,നൊന്നു പരന്നൊഴുകുവാന്‍

കൊതിക്കെ,ബന്ധന-

ച്ചുമരിളകുന്നു...!


തെളിച്ചമോടതിന്‍ പളുങ്കുഭാവന-

പുളയ്ക്കവെയതാ വിദൂരവാനിട-

പ്പരപ്പും ഭൂതലക്കിളിര്‍പ്പുമാശ്ചര്യ-

ഭരിതമോടെവന്നതിനെ നോക്കുന്നു....


മനസ്സഴുന്തിലും മിനുസ്സമായ് സര്‍വം- 

പകര്‍ത്തി ജീവനെ പുലര്‍ത്തുവാനാരോ-

വിധിക്കുന്നു....ജലമതില്‍ മുഴുകുന്നു.


പതിവു കാഴ്ചകള്‍ പകര്‍ത്തി ബിംബിപ്പി-

ച്ചടിമുടിയതു ചെടിച്ചു പോകുന്നു.

മുടങ്ങിടാതിടയ്ക്കിണങ്ങുവാനെത്തി-

യിരുന്നവരെങ്ങെ,ന്നുയര്‍ന്നു നോക്കുന്നു:  


നിയതമാം വൃത്തം...നിശ്ശൂന്യതമാത്രം...


തടവറയിലെയിരുണ്ട ജീവിതം

വെറുത്തതു ചുറ്റും മിഴി പരതുമ്പോള്‍ 

തൊടിയിലെയാഴത്തണുവിലായൊരു 


നനഞ്ഞ വിത്തിന്‍റെ മനസ്സുകാണുന്നു.

കിളിര്‍ത്തുയരുവാനതു മിടിക്കുന്നു.  

ശിഖരം വീശിയീ പരിമിതികട- 

ന്നുയര്‍ന്നു പോകുവാന്‍ പരിശ്രമിക്കുന്നു.

നനവേറെക്കിനിഞ്ഞതിന്‍റെയാഗ്രഹ-

പ്പെരുക്കത്തിന്നൊപ്പം മുഴുകുന്നൂ ജലം...


കിളിര്‍ക്കുന്നു വിത്ത്,

കുതിക്കുന്നൂ ഹൃത്ത്.


ഉടല്‍ വളര്‍ന്നേറി കിണര്‍ കടക്കുന്നു.


ഹൃദയം ബിംബിച്ച പ്രതീതിയില്‍ ജല-

മതിനെ നെഞ്ചേറ്റിത്തെളിയുമ്പോള്‍ 

തൊടി

നിറയെ വിത്തുകള്‍ നനയുന്നു...ദൃശ്യ-

സമൃദ്ധികളതു പകരുന്നു...


കണ്ടു-

മറന്നവര്‍ വീണ്ടും 

തെളിഞ്ഞുദിക്കുന്നു...


ജലമരം കട

പുഴകി വീഴുന്നു!


മനം കലങ്ങിയാ ജലത്തിലെ ദൃശ്യ-

മടിമുടിയഴിഞ്ഞൊഴിഞ്ഞു പോകുന്നു.


(മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്-ഡിസി ബുക്സ്)

'പക്ഷിയെ വരയ്ക്കല്‍' 
എ ജെ തോമസ് മാഷിന്‍റെ മൊഴിമാറ്റത്തില്‍..♥
 

Drawing a Bird

As I was drawing a bird
The wings were not 
evolving exactly.

The beak was too sharp!
Why this dance of fire 
In its eyes!?

It was a well-formed, pretty
Bird, but as I was drawing its legs
The canvas was pierced through

By its talons!

The feathers, arranged in varied colours
And laid out deftly--
All of them fell away 
In a gentle breeze.

I turned impatient 
On the day I sat down to draw the bird…
My brush became dry, 
The ink having drained away.
Maybe because it sensed 
A storm brewing 
That the bird beat its wings
And flew away.

The day darkened well before dusk;
Without any place to perch for the night
The day flew away somewhere.

പക്ഷിയെ വരയ്ക്കല്‍
 

പക്ഷിയെ വരച്ചുകൊ-
ണ്ടിരിക്കെ ചിറകിനു
കൃത്യത കിട്ടുന്നില്ല...

ചുണ്ടിനു കൂര്‍പ്പൊത്തിരി- 
ക്കൂടുതല്‍..!മിഴികളി-
ലെന്തിനീ കനലാട്ടം..!?

രൂപത്തിലഴകൊത്ത 
കിളിയാ,ണെന്നാല്‍ കഴല്‍-
വരയെ നഖമാഴ്ന്നെന്‍-
കാന്‍വാസു മാന്തിപ്പോയി...!

വെവ്വേറെ നിറങ്ങളാ-
ലൊതുക്കി മെനഞ്ഞതാം
തൂവലൊരിളംകാറ്റി-
ലപ്പാടെ കൊഴിഞ്ഞുപോയ്...

പക്ഷിയെ വരയ്ക്കുവാ-
നിരുന്ന ദിവസം ഞാ-
നക്ഷമനായി...!ബ്രഷു-
മഷിവാര്‍ന്നുറഞ്ഞുപോയ്.

പെരിയ കാറ്റൊന്നാഞ്ഞു
വീശുവാനൊരുങ്ങിയ-
തറിഞ്ഞാം ചിറകടി
ച്ചക്കിളി പറന്നുപോയ്...

സന്ധ്യയ്ക്കുമുന്നേ നേര-
മിരുണ്ടു...ചേക്കേറുവാ
നിടമില്ലാതെ പക-
ലെങ്ങോട്ടോ 
പൊലിഞ്ഞുപോയ്...

(മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്-ഡിസി ബുക്സ്)
 

Share :