നിഷേധി
ഉച്ച വെയിലിൽ ഞെളിപിരി കൊള്ളും
ഭൂവിന്റെ നാഭിച്ചുഴിയിലൂടടി-
വെച്ചലറി വിളിച്ചാഘോഷമാ-
യറിവിന്റെ പാതയിലൊ -
ളിച്ചു വച്ചൊരാന്മാവും പേറി,
തകൃതിയാലാവേശമോടെ
നടന്നടുക്കു ന്നൊരിന്നിന്റെ നിഷേധി ഞാൻ.
അറിവിന്റെയുപ്പു നുണഞ്ഞുറങ്ങുന്നൊ -
രിന്നിനെ നോക്കിച്ചിരിച്ചു ഞാനിന്നലെ.
പാതയോരത്തുയിർവെക്കും ചില്ലയിൽ
താഴെയിരുന്നു മനം നൊന്തു കേഴുമ്പോഴും
ഇന്നിനെയോർത്തുള്ളാലലറി -
വിളിച്ചൊരാന്മ നൊമ്പരത്തിൻ -
കഥയയവിറക്കി ചായുന്നൊരിന്നിന്റെ
നിഷേധി ഞാൻ.