Archives / january 2021

ഡോ.നീസാ
വിരോധാഭാസം

വേദനയുടെ ലോകത്തിൽ
തളരാതെ നീന്തുമ്പോൾ
സ്വപ്നങ്ങൾ കരിഞ്ഞുണങ്ങി
മോഹങ്ങൾക്കറുതിയായ്.

ദുഃഖത്തിൻ താഴ്വരയിൽ
താരകങ്ങൾ മിഴിതുറന്നപ്പോൾ
കാർമേഘം അലിഞ്ഞിറങ്ങി
കണ്ണീരിൻ തോരാമഴയായ് .

കനിവേറും കരങ്ങളാൽ
കരകയറാൻ തുനിഞ്ഞപ്പോൾ
വിധിയുടെ വിളയാട്ടം
പടുകുഴിയിൽ ആഴ്ത്തുകയായ്.

ജീവവൃക്ഷ തണലിൽ
സാന്ത്വനത്തിൻ കുളിരേല്ക്കുമ്പോൾ
കൊടും വേനലിൻ കെടുതി
മനമാകെ കത്തിക്കുകയായ്.

വിരോധാഭാസത്താൽ
ദിനങ്ങൾ കൊഴിയുമ്പോൾ
ജീവിതം വഴിമുട്ടി
പെരുവഴിയിൽ  കുടുങ്ങുകയായ്.

 

Share :