Archives / january 2021

കെ.ജി.സുഷമ
കാറ്റ്

കാറ്റ്

അലയുന്ന കാറ്റിനെ

ദളങ്ങളാൽ ചേർത്തണച്ച്

സ്നേഹത്തടവിലിടാൻ 

കൊതിക്കുന്നൊരു വയൽപ്പൂവ്..!

 

ഓർമ്മ

ഓളങ്ങളായോർമ്മകൾ

ഓടിയെത്തുന്നു ഹൃദയ തീരങ്ങളിൽ

ഒഴുകുന്ന പുഴ പോലെ

തഴുകുന്ന കാറ്റു പോൽ

ദളമർമ്മരങ്ങൾ പോൽ

മുളങ്കാടിൻ്റെ പാട്ടു പോൽ.. 

ഓർമ്മകൾ.!

നനയുന്നു മിഴികളും

പതറുന്നു മൊഴികളും

നെഞ്ചു നിറയെ നിന്നോർമ്മകൾ

പിടയുന്ന വേളയിൽ..

 

സ്നേഹം

 

നേരാണ്

നോവാണ്

നനവാണ്

നിനവാണ്

നീയാണ്...!

 

സത്യം

 

കയ്പ്പാണ്

അപ്രിയമാണ്

കരുതലാണ്

കൂടെയാണ്

കനവല്ല..

രണ്ടല്ല ഒന്നാണ്

സത്യമായും സത്യമാണ്..!

 

നീ

 

നീയെൻ  മഴത്തുള്ളി...

മയിൽ നൃത്തമാടുന്ന സന്ധ്യയിൽ,

മുകിലുമ്മവെക്കുന്ന മാനത്തിൻചരുവിൽ നിന്നടർന്നു പതിച്ചൊരു

സ്നേഹത്തിൻ നീർത്തുള്ളി..

 

 

Share :