Archives / january 2021

ഡോ. നീസാ 
മൗനനൊമ്പരങ്ങൾ

തളരുമ്പോളൊരു  താങ്ങായി

തേങ്ങുമ്പോളൊരു തുണയായി 

വീഴുമ്പോൾ ഒരു ചുമലായി

അരികിൽ പ്രതീക്ഷിച്ചൊരു കാലം

 

വസന്തങ്ങൾ പൂത്തുലയും കാലം

സ്വപ്നത്തിൻ തേരിലേറിയ കാലം

സുന്ദര നിമിഷ മായിക ലോകത്തിൽ

സ്വർഗ്ഗം വെറുതെ പണിത കാലം

 

കാലം മാറ്റിയെഴുതിയ  കോലമായ്

കാലം മായ്ക്കാത്ത മുറിവുകളായ്

കാലത്തെ വെല്ലും കദനവുമായ് 

ആയുഷ്ക്കാലമലയാനായ് വിധി.

 

വ്യാമോഹങ്ങളനവധി നെഞ്ചിലേറ്റി

പുകച്ചുരുളുകൾ പോൽ വായുവിൽ

പറന്നുയരന്നതൊരു കാഴ്ചയായ്

ഒരുജന്മം വൃഥാവിലാക്കിയ കഥ.

 

Share :