Archives / january 2021

നീതു സഞ്ചു. 
ബീതോവൻ ഓർമ പ്രണയസിംഫണി

എല്ലാമെനിക്കിന്നെറിഞ്ഞുടക്കേണമെന്നാർത്ത-
നാദത്താൽ പുലമ്പിയവൻ.
ഒരു സംഗീതദേഹിയാം ദേഹമിന്ന് ചിതകൂട്ടിയാ
ചിതയിൽ വെന്തുരുകുന്നിതാ വിധിക്കുകീഴിൽ.
മനസ്സിലെ ചിന്തകൾ ഒരുക്കിയ കനലിലായ്
ഉരുകിയൊഴുകുന്നിതാ ലാവയായി.
ബധിരത മൂകത കൂനിന്മേൽകുരുവായി
ചേർത്തുപുല്കിയപ്പോൾ
പ്രജ്ഞയാൽ കമ്പിതപ്രതിദേഹിയെക്കാൾ
സംഗീതസ്‌പന്ദിതദേഹിയെ പുല്കിയവൻ.
തന്റെ ചിതയുടെ അവസാനകനലിലെ
പുത്തൻ പ്രതീക്ഷതൻ ചിറകുകൾ പൊക്കി
പറന്നുയരുന്നിതാ ഫീനിക്‌സ്‌പോൽ.
താൻശ്രവിക്കാത്ത മേളക്കൊഴുപ്പും
തന്മനം പാടും സ്വരരാഗങ്ങളും
ഏറ്റുപാടുന്നിതാസ്വാദ്യഹൃദയങ്ങൾ.
ഇനിയും മരിക്കാത്ത സിംഫണികളാൽ
എലീസിനായ് പാടും കാമുകഹൃത്തുകൾ.
നഷ്ടപ്രണയമല്ല പ്രണയമേ
നീയെന്നും ജീവിക്കുന്നിവിടം,  സ്വർഗീയ
ഗീതകഭാവത്താലേ.
എറിഞ്ഞുടക്കാതെ കാത്തുസൂക്ഷിച്ച
നിൻ വിരലോടിയ വയലിൻ നാദമാണിവിടം
പ്രണയാശ്വാസമായ് മന്ത്രിക്കുന്നത്.
 

             

Share :