Archives / 

ലതാറാം
പ്രാണദണ്ഡനം


 

ഭ്രമണപഥത്തിൽ നിന്നും

അടർന്നു വീണ

ഗ്രഹമായിരുന്നു ഞാൻ.

മേഘങ്ങളിൽ തട്ടിത്തെറിച്ച് 

ചിതറി

ധരണിയിൽ പതിച്ചു.

നിണമൊഴുകിയ ചാലുകളിൽ

കഴുകൻ കണ്ണുകളും

കൂർത്ത നഖങ്ങളും 

ആർത്തിയോടെ നോക്കി.

പിടയ്ക്കുന്ന ഹൃദയത്തിലേയ്ക്കുള്ള

വാതിലുകൾ കൊട്ടിയടക്കപ്പെട്ടു.

'എല്ലാംഎൻ്റെ പിഴ

എൻ്റെ മാത്രം പിഴ'

എന്ന് പുലമ്പിക്കൊണ്ടിരുന്ന ചുണ്ടിലൂടെ 

ഉപ്പുരസം ഒലിച്ചിറങ്ങി.

Share :