Archives / july 2021

അർച്ചന ഇന്ദിര ശങ്കർ  ഗവേഷണ വിദ്യാർത്ഥി
ഒളിപ്പോര്

ഇരുസാമ്രാജ്യങ്ങളിലുമായ്

പോരാളികൾ നിരന്നു,

യുദ്ധകാകളം മുഴങ്ങിയുണർത്തി,

ആന കുതിര രഥവും കാലാളും

പടകളെല്ലാം ചുറ്റിലായ് അണഞ്ഞു.

 

എന്നുള്ളിൽ നടപ്പോരു പോരിന് സാക്ഷിയായ്,

രക്തസാക്ഷിയായെൻ

ആത്മാവും നിൽക്കുന്നു,

ഭയത്താലോ മറ്റോ കൈവിരൽ വിറകൊണ്ടു,

മുട്ടുകൾ രണ്ടും കിടുകിടായിടിക്കയും,

നന്മയോ തിന്മയോ ആര് ജയിക്കുമീ

ധർമ്മയുദ്ധത്തിങ്കലൊടുവിലായ്.

സത്യമാസത്യങ്ങളിലാരേന്തുമീ

ചെങ്കോൽ കയ്യിലായ് കരുത്തോടെ.

സന്തോഷമോ സന്താപമോ നേടുമീ

ഹൃത്തിൽ മേവും സിംഹാസനം കിരീടവും.

 

ഒടുവിലായെത്തി ഒളിപ്പോര് പയറ്റിയാ

മരണമെന്നൊരു കള്ളപ്പോരാളിയും,

ആരും നേടിയില്ല നഷ്ടവും കൊണ്ടില്ല,

ആരുമേ ജയിച്ചില്ല, തോറ്റതുമില്ല.

ഒളിപ്പോരിൽ പിടഞ്ഞു ഞാൻ വീണുപോയ്‌

മരണമാവുന്ന രാജസിംഹാസനത്തിലും. 

 

 

Share :