Archives / january 2021

പ്രജീഷ ജയരാജ് കൊയിലേരി 
എന്റെ സൗഹൃദത്തോട് 

കാണുന്ന ലോകത്തിനപ്പുറം 

നീയൊരു സ്വർഗത്തെ കാണുന്നുവെന്നുവോ എൻ   പ്രിയേ.. 

 

നാളുകളിങ്ങിനെയകലുന്ന മാത്രയിൽ അറിയുന്നുവോ സഖേ ക്ഷണികമീ ജീവിതം .. 

 

പുലരുന്ന നാളുകളിൽ നന്മകൾ ചെയ്തിടാൻ 

ഉണ്മയിലാഴ്ന്നിടാൻ.. 

സന്തോഷസ്വർലോകമെങ്ങും പരത്തീടാൻ 

കനിവിൻ നിറകുടമായി വിളങ്ങിടാൻ..

 

സ്നേഹത്തിനപ്പുറമില്ലൊരു സ്വർഗ്ഗവു മീയുലകത്തിലെന്നെന്നുമോർക്കുക  

സഹനത്തിലൂടെയും 

ത്യാഗത്തിലൂടെയുമുയരട്ടെ നമ്മളിൽ നാമെന്ന സ്വർഗ്ഗവും.. 

 

ആധിയകറ്റി, ആന്തലകറ്റി ഒഴുകിടാം നമുക്കല്ലലിലും പ്രതീക്ഷതൻതേരിൽ..  

 

 

സ്വപ്‌നത്തിലേക്ക് ചരിക്കുന്ന വേളയിൽ 

വസ്‌മരിച്ചീടാതിരിക്കേണം സൗഹൃദം.  

 

Share :