Archives / 

ഡോ. നീസാ
അത്യാശ

വാക്കുകൾ അമൃതാവട്ടെ
നാക്കു പൊന്നായിരിക്കട്ടെ
ചിന്തകൾ നിഷ്ക്കളങ്കമാവട്ടെ
മനസ്സ്  നന്നായിരിക്കട്ടെ.

കർമ്മങ്ങൾ സുതാര്യമാവട്ടെ
കർത്തവ്യങ്ങൾ പൂർത്തീകരിക്കട്ടെ
അലോഹ്യങ്ങൾ അകലട്ടെ
ആഗ്രഹങ്ങൾ സഫലമാവട്ടെ.

സൗഹൃദം വളരട്ടെ
സംഗീതം പൊഴിയട്ടെ
സന്തോഷം നിറയട്ടെ
 സ്വർഗം പണിയട്ടെ.

 പ്രപഞ്ചം  പ്രകാശിക്കട്ടെ
പ്രകൂതി കനിയട്ടെ
പ്രിയമായത് നേടട്ടെ
ദിനങ്ങൾ ശുഭമായിരിക്കട്ടെ

Share :