Archives / April 2018

തിരുമല ശിവൻകുട്ടി
നിരൂപണത്തിന്‍റെ ആളൊഴിഞ്ഞ സിംഹാസനം

നിരൂപണത്തിന്‍റെ ആളൊഴിഞ്ഞ സിംഹാസനം
************************************************************

മലയാളത്തിലെ വിഖ്യാത നിരൂപകനും സംഹിത്യ വാരഫലത്തിന്‍റെ മുഖ്യ ശില്പിയുമായ ശ്രീ.എം. കൃഷ്ണനന്‍ നായരുടെ പേരിലുള്ള 2017-ലെ പുരസ്കാരം ലഭിച്ച പ്രശസ്ത നിരൂപകനും കവിയും കോളേജ് അധ്യാപകനുമാണ് ഡോ. കവടിയാര്‍ രാമചന്ദ്രന്‍. അദ്ദേഹവുമായി \\\\\\\"കണ്ണാടി\\\\\\\" ഓണ്‍ലൈന്‍ മാസികയ്ക്കു വേണ്ടി കവി തിരുമല ശിവന്‍കുട്ടി നടത്തിയ അഭിമുഖത്തില്‍ ശ്രീ. കവടിയാര്‍ രാമചന്ദ്രന്‍ മനസ്സു തുറക്കുന്നു. പതിവു ശൈലിയിലുള്ള ചോദ്യങ്ങള്‍ക്ക് നല്കുന്ന ഉത്തരമായല്ല \'കണ്ണാടി \' ഈ അഭിമുഖം നല്‍കുന്നത്

ദീര്‍ഘകാലം അധ്യാപകനായ അദ്ദേഹം മറയില്ലാതെ പറഞ്ഞ വാക്കുകളിണിത്. എം. കൃഷ്ണന്‍ നായര്‍ സാര്‍ എന്‍റെ ഗുരുനാഥനാണ്. എല്ലാ ഗുരുനാഥډാരെയും നമ്മള്‍ ഇഷ്ടപ്പെടണമെന്നില്ല. ഞാന്‍ ഇഷ്ടപ്പെടുന്ന ഗുരുനാഥന്‍മാരില്‍ പ്രഥമസ്ഥാനം പ്രൊഫ. കൃഷ്ണപിള്ള സാറിനാണ്. പിന്നെ കെ.എ. ഡാനിയല്‍ സാര്‍. അതുകഴിഞ്ഞാല്‍ എന്നെ ഏറെ ആകര്‍ഷിച്ച ഗുരുവ്യക്തിത്വം എം. കൃഷ്ണന്‍ നായര്‍ സാറാണ്. അധ്യാപനകല, ഇത്രയും നന്നായി അവതരിപ്പിച്ചിട്ടുള്ള അധ്യാപകനാണ് കെ.എം. ഡാനിയല്‍. സാര്‍ എല്ലാം പഠിപ്പിക്കും ആധുനിക കവിത മുതല്‍ ഗ്രാമര്‍വരെ അതില്‍പ്പെടും. അധ്യാപകനാകണമെന്ന ഒരു ചിന്ത എന്നിലും ബാക്കിയാക്കിയത് ഡാനിയല്‍ സാറാണ്. അധ്യാപകനായാല്‍ പോരാ, സാറിനെപ്പോലെ ഒരദ്ധ്യാപകനാകണം. അദ്ദേഹത്തെ ഞാന്‍ മാതൃകയാക്കി. അധ്യാപന രംഗത്ത് അത് എന്നെ നല്ല സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും അതു വിജയിക്കുകയും ചെയ്തു. ജീവിതത്തില്‍ ഒരു അധ്യാപകനായി അറിയപ്പെടാനാണ് എന്‍റെ ആഗ്രഹം. നല്ല അധ്യാപകന്‍ ഒരു നല്ല സമൂഹത്തെ സൃഷ്ടിക്കുമെന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. \"കൈരളി\"യ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഞാനത് വ്യക്തമാക്കിയിട്ടുണ്ട്.

പ്രശസ്ത നോവലിസ്റ്റ് സി. രാധാകൃഷ്ണനെ എനിക്കറിയാം. എന്നെ അദ്ദേഹത്തിനു നേരിട്ടറിയില്ല. എന്നോടൊപ്പം കവി നിലമ്പൂര്‍ മധുസൂദനന്‍ നായരുമുണ്ടായിരുന്നു. ഒരു കല്യാണത്തിന് എത്തിയപ്പോഴാണ് അദ്ദേഹത്തെ കാണാനിടയായത്. നീലമ്പൂര്‍ എന്നെ പരിചയപ്പെടുത്തി. യഥാര്‍ത്ഥില്‍ ശ്രീ രാധാകൃഷണന് എന്നെ അറിയില്ലായിരുന്നു. എന്നാല്‍ കേട്ടിട്ടുണ്ട് എന്നായി. എങ്ങനെയെന്ന് നിലമ്പൂരിന്‍റെ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. നല്ലൊരു കോളേജ് അധ്യാപകനാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. മലപ്പുറത്തുകാരനായ സി. രാധാകൃഷ്ണന്‍ പറഞ്ഞു കേട്ടപ്പോള്‍ എനിക്കേറെ സന്തോഷം തോന്നി. കവടിയാര്‍ രാമചന്ദ്രന്‍ സാര്‍ \'നളചരിതം\' പഠിപ്പിച്ച ഒരു വിദ്യാര്‍ത്ഥിയില്‍ നിന്നാണ് ഇത് ഞാനറിഞ്ഞത് എന്നായി രാധാകൃഷ്ണന്‍.

കഥകളി പഠിപ്പിച്ച സംഭവം കേട്ട അവസരത്തില്‍, അതുമായി ബന്ധപ്പെട്ട ഒരു അനുഭവം കേട്ടറിഞ്ഞതായി ചോദ്യകര്‍ത്താവ് ഇടപെട്ടു. അതെന്താണ്? പത്തനംതിട്ട ഒരു പൊതുയോഗ സ്ഥലത്ത് ഞാന്‍ കഥ അല്പം പൊടിപ്പും തൊങ്ങലും വച്ചുകാച്ചി. ധനുവച്ചപുരം കോളേജില്‍ വച്ചു നടന്ന ഒരു സംഭവമാണ്. ക്ലാസ്സു കഴിഞ്ഞ് റോഡിലേക്കു നടക്കുമ്പോള്‍ സാറേ എന്നൊരു വിളി. എന്തടേ! അവിടത്തെ ഭാഷ അറിയാമോ. തെക്കന്‍ കേരളത്തിലെ സി.വിയുടെ ആഖ്യായയിലെ ഭാഷ.
\"സാറേ ഞാന്‍ കഥകളി കണ്ടു \".
\"ഏത് കഥകളിയാടേ \"?
\"നളചരിതം കഥകളിയെന്നാണ് തോന്നണത് \".
\"ഏതു ദിവസമാണെടേ! \"
\"അതൊന്നും എനിക്ക് ഓര്‍മ്മയില്ല. ഞാന്‍ ദൂരെ നിന്നാണ് കണ്ടത്. ഒരാണും ഒരു പെണ്ണും ഉണ്ടായിരുന്നു. അതിലൊരു ക്വാഴിയും ഉണ്ട് \".
ഞാന്‍ അതിശയത്തോടെ ചോദ്യമിട്ടു.
\"ക്വാഴിയാടെ \"!
\"അതേ സാറേ \",
\"ക്വാഴി ചെത്തി കേട്ടോ സാറേ \".
കലകളോടുള്ള അറിവില്ലായ്മ ഇതാണ്.
\"നിന്നെ ക്ലാസ്സിലൊന്നും കാണാനില്ലലോടെ \".
\"സാറെന്തര് പറയണത്. എനിക്ക് എന്നും ക്ലാസ്സിലൊന്നും വരണ്ട. സ്പോര്‍ട്ട്സ് ക്വാട്ടയിലാണ് എനിക്ക് അഡ്മിഷന്‍ കിട്ടിയത്. അതുകൊണ്ട് ക്ലാസ്സില്‍ എന്നും വന്നില്ലെങ്കിലും ഹാജര്‍ നല്കും \".
ഈ പ്രസംഗം കേട്ട ഗുരു കലാമണ്ഡലം ഗോപി ആശാന്‍ ക്വാഴിയുടെ കഥപറഞ്ഞ പ്രസംഗകനെ കാണണമെന്നാവശ്യപ്പെട്ടു. ഞാന്‍ അണിയറയിലെത്തി. ഗോപി ആശാന്‍ ചുട്ടികുത്താന്‍ നിലത്തു കിടക്കുകയായിരുന്നു. എന്നെ കണ്ട ഉടനെ എണീറ്റ് ഒരു കെട്ടിപ്പിടിത്തം.
\"അസലായിട്ട്വോ പ്രസംഗം \". ഇതൊരു മറക്കാത്ത അനുഭവമായി ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു.
\"സ്ത്രീ പുരുഷ ബന്ധത്തിലെ അവിസ്മരണീയമായ ജീവിതാവസ്ഥയാണ് നളചരിതത്തിലെ പ്രമേയം \" എന്ന് അദ്ദേഹം വാചാലനായി.

എം. കൃഷ്ണന്‍ നായര്‍ സാറിനെപ്പറ്റി?
ഇങ്ങനെ വേണം നിരൂപണം, കൃഷ്ണന്‍ നായര്‍ സാര്‍ ഒരു പ്രശസ്ത ശിഷ്യന്‍റെ അടുക്കല്‍ അയാള്‍ എഴുതിക്കൊടുത്ത കവിത വാങ്ങി വായിച്ചു നിശിതമായി വിമര്‍ശിച്ചു പറഞ്ഞു. ഇതില്‍ കവിതയുമില്ല കലയുമില്ല. ശിഷ്യനായാലും ആരായാലും മുഖം നോക്കാതെ അഭിപ്രായം പറയും. അദ്ദേഹത്തിന്‍റെ സ്വഭാവമാണ്. പ്രശസ്ത നോവലിസ്റ്റ് സക്കറിയ കൃഷ്ണന്‍ നായര്‍ സാറിനെക്കുറിച്ച് പറഞ്ഞത് ഞാനോര്‍ക്കുന്നു. \"ഇത്രയും ശുദ്ധനായ ഒരു നിരൂപകനെ ഞാന്‍ കണ്ടിട്ടില്ല \" നിരൂപണത്തില്‍ ഒരു റിസര്‍വേഷന്‍ നടത്തുന്ന വ്യക്തിയാണ് സാര്‍. എന്തുമാത്രം ചീത്തവിളികള്‍ അദ്ദേഹം കേട്ടു. അദ്ദേഹത്തിന്‍റെ കൊച്ചു മോന്‍ എന്‍റെ മോളോട് കൂടി പഠിച്ചിരുന്നു. ഇടയ്ക്കിടയ്ക്ക് വീട്ടില്‍ വരും. ഞാന്‍ സാറിനെക്കുറിച്ച് ചോദിക്കും. ഇന്നലെ രാത്രി അപ്പൂപ്പന്‍ ഉറങ്ങിയിട്ടില്ല എന്നാണ് കൊച്ചുമോന്‍ പറയുന്നത്. പ്രശസ്തനായ ഒരു കവിയെ അദ്ദേഹം വിമര്‍ശിച്ചതിന്‍റെ കഥ നിങ്ങള്‍ കേട്ടിരിക്കും. തെരുവു ഗുണ്ടകളെ വിട്ട് അദ്ദേഹത്തെ അടിക്കാന്‍ ഏര്‍പ്പാടാക്കിയ സംഭവവും നിങ്ങള്‍ക്കറിയാമായിരിക്കും. എന്‍റെ അനുജനാണ്, ചേട്ടനാണ്, മച്ചമ്പിയാണ് എന്ന രീതിയില്‍ നിരൂപണം ചെയ്തിരുന്ന ഒരു നിരൂപകനുണ്ടായിരുന്നില്ല. അദ്ദേഹം ജീവിതത്തില്‍ ഫോണ്‍ മര്യാദ പാലിക്കുന്ന ആ വ്യക്തികൂടിയാണ് സര്‍. ആരു വിളിച്ചാലും അതു ചീത്തവിളിക്കാനായാല്‍ പോലും എടുക്കുകയും സംസാരിക്കുകയും ചെയ്യും
.
എനിക്ക് പുരസ്കാരം വേദിയില്‍ മുന്‍ മലയാളം വി.സി. ശ്രീ. ജയകുമാര്‍ പറഞ്ഞത് ഞാന്‍ ശ്രദ്ധിച്ചു. എന്‍റെ നല്ല കവിതകളെന്ന് ഞാന്‍ ഇഷ്ടപ്പെട്ട കവിതകള്‍, അദ്ദേഹം മോശം കവിതകളായും ഞാന്‍ ഇഷ്ടപ്പെടാത്ത കവിതകളെ അദ്ദേഹം ഇഷ്ടപ്പെട്ട കവിതകളായും പറഞ്ഞു. !! മുഖം നോക്കാത്ത നിരൂപണം അദ്ദേഹത്തെക്കുറിച്ച് \'ആളൊഴിഞ്ഞ സിംഹാസനം \' എന്ന പേരില്‍ ഞാന്‍ ഒരു ലേഖനം എഴുതിയിട്ടുണ്ട്. പല മഹാډാരേയും വിമര്‍ശന ശരങ്ങള്‍ കൊണ്ട് അദ്ദേഹം മുറിവേല്പിച്ചിരുന്നു. സുകുമാര്‍ അഴിക്കോടു പോലും കൃഷ്ന്നണന്‍ നായര്‍ സാറിന്‍റെ നിരൂപണത്തെ ശ്ലാഘിച്ചെഴുതിയിട്ടുണ്ട്. വിദേശ സാഹിത്യകാരډാരേയും, കൃതികളേയും മലയാളികള്‍ക്ക് പരിചയപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിയും.

വയ്യാതെ കിടക്കുന്ന അവസരത്തില്‍ പോലും ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോകുമ്പോള്‍ എണീറ്റു ചെന്ന് അലമാരയില്‍ നിന്ന് ഒരു പുസ്തകം എടുത്തുകൊണ്ടുവന്ന് എനിക്കു തന്നിട്ടുള്ള ആ രംഗം എന്‍റെ മനസ്സില്‍ തെളിയുന്നു. മനസ്സില്‍ വിഷം വച്ചുകൊണ്ടല്ല വരുന്നവരോടു അദ്ദേഹം പെരുമാറിയിരുന്നത്. അധമസാഹിത്യത്തെ അദ്ദേഹം എതിര്‍ത്തിരുന്നു.

പ്രസംഗിക്കുമ്പോള്‍ കൃഷ്ണന്‍ നായര്‍ സാര്‍ ചങ്ങമ്പുഴ കവിതകള്‍ ഉദ്ദരിക്കുമായിരുന്നു. ചങ്ങമ്പുഴ കവിതയെ മനസ്സു കൊണ്ടു സ്നേഹിച്ചിരുന്നു എന്നത് ശരിയാണ്. ചങ്ങമ്പുഴയെ അനുകരിക്കാത്ത മലയാള കവികള്‍ ആരാണുള്ളത് എന്നും കവടിയാര്‍ സംസാരമദ്ധ്യേ എതിര്‍ചോദ്യമിട്ടു. കടമ്മനിട്ടയുടെ ശാന്ത എന്ന കവിതയില്‍ പോലും ചങ്ങമ്പുഴയുടെ പ്രേതം ആവേശിച്ചിട്ടില്ലേ? സാഹിത്യ നിരൂപണത്തിലെ നൈതികത സാറിനുണ്ട്. ഞാനെഴുതിയ \'രസരാജന്‍റെ വേഷപ്പകര്‍ച്ചകള്‍ \' എന്ന കൃതിയില്‍ വളരെ ശ്രദ്ധിച്ചാണ് മഹാകവികളുടെ രചനകളിലെ പ്രണയഭാവങ്ങള്‍ ചിത്രീകരിച്ചിട്ടുള്ളത്. നിരൂപണത്തില്‍ നീതിപൂര്‍വ്വകമായ സമീപനം എനിയ്ക്ക് എം. കൃഷ്ണന്‍ നായരില്‍ നിന്നും ലഭിച്ചതാണ്. കുട്ടികൃഷ്ണമാരാര്‍ പറഞ്ഞത് നിഷ്പക്ഷമായ നിരൂപണമില്ല എന്നാണ്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തിന് ഘടകവിരുദ്ധനാണ് എം.കൃഷ്ണന്‍നായര്‍. നിരൂപണത്തിന് പക്ഷമില്ല. അടുക്കളക്കാരി പെണ്ണുങ്ങളെയും, കൂലിവേലക്കാരെയും സാഹിത്യം വായിപ്പിച്ചിരുന്ന ശ്രേഷ്ഠനായ നിരൂപകനാണ് എം. കൃഷ്ണന്‍നായര്‍. നന്ദിയോടുള്ള ഒരു കൃഷിക്കാരന്‍ സാഹിത്യവാരഫലത്തിന്‍റെ സ്ഥിരം വായനക്കാരനാണെന്ന്, കൃഷ്ണന്‍നായര്‍ സാറിന്‍റെ ഭൗതികശരീരം ദഹിപ്പിക്കാന്‍ \'ശാന്തികവാടത്തില്‍ \' എത്തിചേര്‍ന്ന അവസരത്തില്‍ എന്നോടു പറഞ്ഞത് ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു. ഇപ്പോള്‍ അവാര്‍ഡുകള്‍ കിട്ടുന്ന പല കൃതികളും നോവലുകള്‍ അടക്കം ചവറുകളാണെന്നു പറഞ്ഞാല്‍ അതില്‍ തെറ്റുകാണാനാകില്ല. അക്ഷരം അറിഞ്ഞുകൂടാത്ത അധ്യാപകസമൂഹമെന്ന് ഈയിടെ അഭിപ്രായപ്പെട്ട ബാലചന്ദ്രന്‍ ചുള്ളിക്കാടിനോടു ചേര്‍ന്നുകൊണ്ട് സാഹിത്യത്തിലെ മൂല്യച്ചുതിയേയും ശ്രീ കവടിയാര്‍ വിമര്‍ശിച്ച എം. കൃഷ്ണന്‍ നായര്‍ സാര്‍ ഇല്ലാത്ത ആധുനിക സാഹിത്യലോകം എങ്ങനെ ഒരു ചോദ്യത്തില്‍ അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്. \"കൃഷ്ണന്‍ നായര്‍ സാറിന്‍റെ പ്രസക്തി ഇവിടെയാണ്. ഇപ്പോള്‍ ശരിയായ നിരൂപകന്‍മാരുമില്ല. ശരിയായ സാഹിത്യ നിരൂപണവും ഇല്ല \".

അദ്ദേഹം പറഞ്ഞു നിറുത്തിയത് മലയാള ഭാഷയുടേയും സാഹിത്യത്തിന്‍റെയും നടപ്പുകാലത്തെ അപചയത്തെ അപലപിച്ചു കൊണ്ടാണ്.

Share :

Photo Galleries