Archives / july 2021

അർച്ചന ഇന്ദിര ശങ്കർ  ഗവേഷണ വിദ്യാർത്ഥി
സാമൂഹ്യ പൊതുബോധം

ചില ചെയ്തികളിൽ 

സദാചാരസമൂഹത്തിനു 

കലിയിളകും. 

പെൺകുറ്റവാളിയൊന്നിനെ 

ലഭിച്ചതിൽ 

അർമാദിച്ചവർ അരങ്ങു വാഴും. 

ശരിതെറ്റുകളുടെ മുൾമുനയിൽ 

അവളെതറയ്ക്കുമ്പോൾ 

ആത്മനിർവൃതിയടയും. 

കപട സദാചാര കുരകളടങ്ങുമ്പോൾ 

പിന്നെയും കടിയാണ് 

ഇരുളിൽ പതിയെ 

സദാചാരപ്രത്യയശാത്രത്തിൻ 

താളുകൾ ഭദ്രമായ് അടച്ചിടും 

മുഖം മൂടിയൊന്നു 

സൗകര്യപൂർവം ഒട്ടിച്ചേരും 

പകൽ കൊള്ളയിലെ

തൊണ്ടിമുതലിൻ പങ്കുപറ്റും 

പകലിലെ വേശ്യകൾ 

ഇരവിലെ ദേവതകളത്രെ 

അർക്കനുദിപ്പോളം  ശരിതെറ്റുകൾ 

മാറ്റി രചിക്കപ്പെടുന്നു. 

വെട്ടത്തിൽ, 

ദേവതകൾ വീണ്ടും വേശ്യയാവും. 

മാംസം ദാഹിച്ചവൻ 

മാന്യന്റെ വേഷമിടും. 

സദാചാരപ്രഭാഷണവേദിയിലേക്ക്

പിന്നെയുമവർ നടന്നെത്തും. 

രാപ്പകലുകൾ പിന്നേയും 

തുടർക്കഥയാവും 

 

 

Share :