Archives / December 2020

ദിവ്യ സി ആർ
മഴമരണങ്ങൾ

മഴയുടെ തണുത്ത മരവിപ്പ് അരിച്ചിറങ്ങുമ്പോൾ മാത്രം ശരീരത്തെ പൊതിയുന്ന വേദനകൾ..

'മഴമരണങ്ങൾ' എന്നു കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ തെളിയുന്ന ചിത്രമെന്താണ് ?

 മഴയുടെ മരണമെന്നോ ?

അതോ, മഴയുടെ ഭീകരതയിൽ പൊലിയുന്ന ജീവനുകളെന്നോ..?

 പ്രണയത്തിനുമാത്രമല്ല , മരണത്തിനും സംഗീതമായി തെളിയുന്ന മഴയെ ഞാൻ തൊട്ടറിഞ്ഞിട്ടുണ്ട്. വലിയൊരു തീജ്വാലയിലേക്ക് ചിതറി വീഴുന്ന മഴത്തുള്ളികൾ..!

ജീവൻെറ പിടച്ചിൻെറ അവസാനത്തെ നീരിറക്കം. പക്ഷെ; എൻെറ ഓർമ്മകളിൽ തെളിയുന്ന മഴയ്ക്ക് ശാന്തതയുടെ താളമല്ല. ചാറ്റൽമഴയ്ക്ക് പോലും വാശിയുടെ, രൗദ്രതയുടെ ചുടലത്താളം !

ഏറ്റവും അപകടകാരിയാണിവൾ. പെയ്തൊഴിയാതെ ചറപറ പിറുപിറുക്കുന്ന മഴ; ഒരു കുടുംബകലഹം പോലെ.

ഇടയ്ക്കിടെ പെരുമ്പറ മുഴക്കി ഉച്ചസ്ഥായിയിലെത്തുമെങ്കിലും ആരോ ആശ്വസിപ്പിച്ചിട്ടെന്നോണം ശമിക്കുകയും വീണ്ടും കുറേനേരം അരിശം തീരാനായി പിന്നേയും മുറുമുറുക്കുന്നവൾ. ചിലപ്പോൾ തൻെറ നീരസങ്ങൾ മറന്ന് സൂര്യനോട് ചേർന്നേക്കാം..

വീണ്ടും ചിലപ്പോൾ, തൻെറ ഓർമ്മകളിൽ എന്നോ പതിഞ്ഞു പോയൊരു തീജ്വാലയുടെ ആന്തൽ !

അതിനുമപ്പുറം നിസ്സഹയായി അലറിക്കരയുന്ന ഒരു കുഞ്ഞിൻെറ രോദനം..!

  നോക്കൂ.. എൻെറ കണ്ണുകളിൽ ഇപ്പോഴും ആ ജ്വാല കത്തുന്നുണ്ട്.

Share :