Archives / january 2021

  നീതു സഞ്ചു.
ജീവിതനൗക

ഒരു നൂലിൽ കെട്ടുവാൻ പൂക്കളെത്ര -
നറുപുഞ്ചിരി തൂകും ബാല്യസൂനങ്ങളായ് -
നാളുകളേറെ പിന്നിടുമ്പോഴു-
മവരീ നെഞ്ചിൻ തുടിപ്പുകൾ മാത്രം.
ബാലികശാപമെന്നോതിയ തമ്പ്രാന്മാർ,
വഴിവക്കിലേക്കിട്ട പൊൻതാരകങ്ങൾ.
അന്ധവിശ്വാസങ്ങൾ കെട്ടിപ്പടുക്കുന്ന, ചുടുരക്തമൂറ്റും മറുതയായ് ചിലർ.
ഭൂതമോ, വർത്തമാനമോ അറിവീല -
ഭാവിയെ പ്രവചിച്ചവർ സ്വാർത്ഥമായ്,
വ്യർത്ഥമായ് !
അജ്ഞത ഭൂഷണമാക്കിയ മൂഢരെ,
പതിനൊന്നുപേരുണ്ട് ഈ കുടിലിൽ,
നിങ്ങളുപേക്ഷിച്ച പതിനൊന്നുപേരും പൊന്നു -
മക്കളായുണ്ടെന്റെ ചാരത്തു തന്നെ.
പെറ്റമ്മ തള്ളിയ കുഞ്ഞുങ്ങൾക്ക്,
പോറ്റമ്മയായി ഞാൻ ഉൾക്കരുത്താലെ.
ഇനിയുമേറെ ദൂരം താണ്ടുവാനായ്,
ജീവിതനൗക ഞാൻ സജ്ജമാക്കി.
ഒരുനൂലിൽ കോർത്തു ഞാൻ പൂക്കളെല്ലാം,
ഒപ്പം പതിനൊന്നു ഭാഗമാക്കി-
മുടിയിൽ തിരുകി നടനമാടിയവർ,
ആ പാതയോരത്തെ ശുദ്ധി ചെയ്തു.
ഒപ്പം പതിനൊന്നു മുത്തങ്ങളെൻ കവിളി-
ലേകിയെൻ കരുത്തു.. പതിന്മടങ്ങായ്. 

       

 

 

Share :