Archives / january 2021

സുഷമ.കെ.ജി
പ്രണയവൈരാഗി

നീ തീവ്രവൈരാഗി

ചുടലഭസ്മധാരി...

പ്രണയത്തീക്ഷ്ണത

കനലെരിയും മിഴികളിലൊളിപ്പിക്കും

കൈലാസവാസി...

ഹിമമണിയുമദ്രികൾ കരംകൂപ്പി

നിൽക്കും നീ ജടയഴിഞ്ഞ്

നടനം മോഹനമാടിടുമ്പോൾ..

ചുടലയിലെ ചെന്തീ തോറ്റു പോകും 

ചടുലം നിൻ മിഴികളിലഗ്നി പാറിടുമ്പോൾ..

അറിയുവതവളുണ്ടാമകതാരില

പ്രണയത്തിൻ രസലാസ്യ ലഹരിയതുപോൽ

അവിടെ മാത്രം നീ ഉരുകിയിറ്റും 

ഹവിസ്സിലെ നറുനെയ്ത്തുള്ളിപോലെ...

തുടിതാളമൊത്ത് ചുവടുവെച്ചു നീ

 താണ്ഡവമാടിടുമ്പോൾ...

കനൽ പോൽ ജ്വലിക്കും മിഴികളിൽ

സംഹാരാഗ്നിയെരിഞ്ഞിടുമ്പോൾ..

കുളിർ മഴയായ് നിന്നിൽ പൊഴിയാൻ

അനുവാദമതവൾക്കുമാത്രം...

 

Share :