Archives / 

ഡോ.നീസാ
പ്രകോപനം


നാട്ടിൽ നടമാടും നീച കൃത്യങ്ങൾ
ഒന്നിനുമേലൊന്നായി പെരുകുന്നു.
കണ്ടവരൊക്കെയും കണ്ണടയ്ക്കുന്നു
കാണാത്തഭാവത്തിൽ മുഖം മറയ്ക്കുന്നു.

വഴികാട്ടികളാം മുതിർന്നവർ തന്നെ
വികാരങ്ങളൊട്ടു കടിഞ്ഞാണിടാതെ
വിവേകമെന്തെന്ന തിരിച്ചറിവില്ലാതെ
സംയമനം പാലിക്കാതെ വിളയാടുന്നു.

അലയടിച്ചുയരും പ്രതികാരദാഹികൾ
വീണ്ടുവിചാരമില്ലാതെ പ്രതികരിക്കുന്നു.
നാളെയെന്തെന്ന ചിന്തയില്ലാതെ
ക്രൂരവിനോദത്തിൽ മുഴുകിയിടുന്നു.

വിവരവും വിദ്യാഭ്യാസവും നേടിയെന്നാലും
മൃഗങ്ങളും മനുഷ്യരും ഒന്നുപോലെ;
ചെറുതായൊരു പ്രകോപനമായാലും
കടിച്ചു കീറാൻ കച്ചകെട്ടിയിറങ്ങുന്നു.

പാടില്ല പാടില്ല ഈ വക ചെയ്തികൾ
കാമവും ക്രോധവും അധികമരുതേ
നിയന്ത്രണമെന്നും കൈവരിക്കണം
ബാലചാപല്യമൊട്ട് അരുതരുതേ!

Share :