Archives / April 2018

ഷാജി തലോറ
പുനർജ്ജനി

പുനർജ്ജനി
**************************
ഒരു അനാഥപ്രേതം ഊരില്ല, പേരില്ല.
ചുറ്റിലും മുൾച്ചെടികൾമാത്രം.
മുകുളങ്ങൾ നിന്റെകൈകൾ വേദന
ഇല്ലാതാക്കാൻ ആഗ്രഹിക്കുന്ന
നിന്റെപേന കരിഞ്ഞുപോയ
നിന്റെ ഹൃദയം
സൂക്ഷിച്ചുവെക്കുന്ന.
ഒരു വാക്ക്
രണ്ടു വാക്ക് മൂന്നാമത്തേത് തൊണ്ടയിൽ
കുരുങ്ങി ഞെരിഞ്ഞമർന്നു.
ഇവിടെ വേനൽതുടങ്ങുന്നു
ദൂരെവൃക്ഷങ്ങളിലേക്ക് നോക്കാം
കരയുന്ന
വൃക്ഷങ്ങൾക്ക് അനാഥപ്രേതത്തിന്റെ
മുഖമാണ്.
നിന്റെ ഉള്ളിലുള്ള ആത്മാവ്
മരിച്ചു പോയ കവിയുടെ ഹൃദയം.
ഒഴുകുന്ന കണ്ണുനീരിൽനിന്ന്
ജീവന്റെതുള്ളികൾ വചനങ്ങളാകുമ്പോൾ,
അവിടെ നീ പുനർജ്ജനിക്കുന്നു.

Share :