Archives / December 2020

ലത രാം
വിധി

ഗര്‍ഭത്തിലെ ചിതയൊരുക്കിയവർ

ഇന്ന് വിധികാർത്തക്കൾ  

 

മാഞ്ഞു പോകുന്ന

ഗാന്ധി ചിത്രങ്ങൾ;

തെളിഞ്ഞു വരുന്നതോ

പറയാൻ നാക്കറക്കുന്ന

നാമങ്ങങ്ങളും

 

കുഞ്ഞുങ്ങള്‍ 

ശപിച്ചതിനാല്‍ 

ഗാന്ധിജിക്ക് പോലും 

രക്ഷയില്ല.

 

ശൂലമുനകളില്‍ 

പിറന്ന കുഞ്ഞിൻ 

നിലവിളിയിന്നും  

മറവിയുടെ

മഹാപാതകത്തില്‍.

 

ജനാധിപത്യത്തിനു 

മനുഷ്യ മാംസം 

കരിഞ്ഞ മണം. 

 

മനുഷ്യര്‍ 

പാര്‍ക്കുന്ന 

ഇടങ്ങളിന്ന്

ഹിംസയുടെ

തേരോട്ടഭൂമികയാകുന്നു.

 

 

Share :