Archives / january 2021

ശുഭ പട്ടേരിൽ
ജാതിമരം

വർഗീയ വിഷം

കുത്തിവെച്ച്

ആചാരത്തിന്റെയും

പാരമ്പര്യത്തിന്റെയും

മേമ്പൊടി

ചേർത്ത്

നട്ടുനനച്ച

രണ്ടു ജാതി

മരങ്ങൾ

തർക്കിക്കുകയാണ്

 

അവകാശങ്ങളും

അന്ധവിശ്വാസങ്ങളും

കൂട്ടിനുണ്ട്

 

ചളികുളങ്ങളിൽ

വീണ മതങ്ങളെ

തമ്മിൽ പറഞ്ഞ്

പരിഹസിക്കുകയാണ്

കാർക്കിച്ചു

തുപ്പുകയാണ്

പരസ്പരം..

 

അന്യമതങ്ങൾ

നികൃഷ്ടമാണ്

പോലും

സ്വാർത്ഥതയുടെ

മേച്ചിൽ പുറങ്ങൾ..

 

മതത്തെ

തിരയാത്ത

മരങ്ങൾ ഉണ്ടോ??

 

വയ്യെന്റെ കാലമേ

നീ എടുക്കുക

പരസ്പരം

മൃഗമാക്കുന്ന

അവൻ തീർത്ത

മതങ്ങളെ..

 

 

 

Share :