Archives / july 2021

അർച്ചന ഇന്ദിര ശങ്കർ  ഗവേഷണ വിദ്യാർത്ഥി
ചിതലരിക്കാത്ത ചിലത്

നീതിയെന്നലറിക്കാറിയ തെരുവുയുദ്ധങ്ങൾ
നിഖണ്ഡുപുസ്തകത്തിൽ
അള്ളിപിടിച്ചിരിക്കുന്ന
സമത്വം സ്വാതന്ത്ര്യം വിമോചനം
പിഴച്ചവൾ പെറ്റിട്ട ഹാഷ് ടാഗ്ഗുകൾ
കുടൽമാല പറിഞ്ഞൊലിച്ച
പെണ്ണിന്റെ ചോര
ഊഞ്ഞാൽകയർ പൊട്ടിയ
നാരങ്ങാമിട്ടായി കഥകൾ
പാളത്തിൽ ചുവന്ന കൊടി പാറിയിട്ടും  ഉളുപ്പില്ലാതെ ഉരുണ്ടുനീങ്ങിയ ചക്രങ്ങൾ
പിന്നെയും പാറിയ പച്ചക്കൊടി
.................
................
(തുടരും)

ചൂട് വാർത്ത തിന്ന് തിന്ന്
പാറ്റപ്പശിയടങ്ങിയത്രേ
കാമശാസ്ത്രത്തിലെ
കടിച്ചുചീന്തൽ തിയറികളുടെ
കണക്കുപട്ടികകൾക്കു പൂശാൻ വാങ്ങിയ
ടെർമിനേറ്റർ കുപ്പികൾ മാത്രം
ഇന്നും വായ പൊട്ടിക്കാതെ കൂട്ടിലുണ്ട്

 

 

Share :