Archives / january 2021

ഡോ.നീസാ
പുതുവത്സരം

പുതുവത്സര പുലരിയിൽ
പൊൻവെട്ട ശോഭയിൽ
തിളങ്ങിടട്ടെ നിൻമനവും
നിർമ്മലമാം ചെയ്തികളും.

കോവിഡെന്ന മഹാമാരി
അങ്കലാപ്പിൻ നെരിപ്പോടിൽ
വെന്തുരുകിയൊരു വത്സരം
 സ്വപ്നമായി പെയ്തൊഴിയട്ടെ.

സന്തോഷത്തിൻ നാളുകൾ
സ്നേഹത്തിൻ ഉണർവോടെ
സാഹോദര്യത്തിൻ കെട്ടുറപ്പിൽ
ജ്വലിക്കട്ടെ വരും ദിനങ്ങളിൽ.

ഉത്സാഹത്തിൻ ചിറകുകളിൽ
ഉന്മേഷത്തിൻ തൂവലുമായി
ഉയരത്തിൽ പറന്നിടട്ടെ
ഉലകത്തിലങ്ങോളമിങ്ങോളം.

കർത്തവ്യങ്ങൾ മറക്കാതെ
കനിവോടെ കാതോർത്ത്
കർമങ്ങൾ വെടിപ്പാക്കാൻ
കരുത്തേകണേ പുതുവത്സരത്തിൽ.

Share :