Archives / january 2021

     നീതു സഞ്ചു. 
സൃഷ്ടിയും സ്രഷ്ടാവും

വായനക്കാരുടെ മനസ്സുകൾ കോരിത്തരിപ്പിച്ച എഴുത്തുകാരൻ ആർതർ കൊനാൻ ഡോയ്ലിന്റെ" ഷെർലക് ഹോംസ് " ഇന്നും ജീവിക്കുന്ന ഇതിഹാസപുരുഷൻ തന്നെയാണ്. എന്നാൽ ആ സ്രഷ്ടാവും സൃഷ്ടിയും ഒരുവേള അനുഭവിച്ച ഹൃദയനൊമ്പരങ്ങളിലേക്ക് ഒരു  എത്തിനോട്ടം.

ഭാഗം -1

സൃഷ്ടി വിരാജിക്കും കാലചക്രമുരു
ണ്ടവസാനിക്കും വരെ.
ഉൾഭയം തികട്ടിയാ ഭാവനായാലെ
സ്രഷ്ടാവുതന്നെ ഹനിച്ചുവാ സൃഷ്ടിയെ.
പുരയ്ക്കു മീതെ വളർന്നുവെന്നാൽ
തലതന്നെ വെട്ടണമന്നുതന്നെ.

മൂക്കിന്മേൽ വിരൽ വെച്ചും കണ്ണുകൾ ഇറുകിയും അദ്‌ഭുതത്തോടെയും വായിക്കുമവനെ 
അതിരറ്റസ്നേഹവുമവനുതന്നെ.
പേറ്റുനോവാലും പിടച്ചിലാലും
മനമുണ്ടാ വേദനമാത്രമെനിക്കായ്‌.
ഞാനാര് വെറുമോരെഴുത്തുകാരൻ.
പുകൾപെറ്റ നീയെനിക്കു വെറും
സൃഷ്ടി മാത്രം
അഴലാലടക്കുന്നു സൃഷ്ടി... നിൻ കവാടം.
ഇരുളും ഭയക്കുമാ  കൂരിരുൾപൂട്ടിനാൽ
അഗാധഗർത്തത്തിൽ നിന്റെയന്ത്യം!!

ഭാഗം -2

അറിയുന്നു സ്രഷ്ടാവേ  നിന്റെ നോവ്
നിന്റെ സിരകൾ ചുട്ടുപൊള്ളിച്ച ചിന്തകൾ
നിന്റെ നിരീക്ഷണവീക്ഷണ ഭാവവും
എന്നിലേക്കാവാഹിച്ച നിന്റെ ഇച്ഛശക്തിയും
പരകായം സിദ്ധിച്ച മാന്ത്രികനെപോൽ .

നിന്നിലൂടെന്നെ നീ ജീവിപ്പിച്ചപ്പോൾ
ഓരോ സിരകളും നാഡീഞരമ്പും സർവ്വം  സമർപ്പിച്ചേറ്റുവാങ്ങീജനം.
അറിയുന്നു ഞാൻ നിന്റെ പേറ്റുനോവിനാൽ
പിടയുന്ന ദേഹിയെയും.
കരളെരിയുന്നു പിരിയുന്ന നേരത്തും
നിന്റെ മനോഗർഭവേദന നീറ്റുമെന്നെ!!

   

Share :