Archives / December 2020

ഡോ. നീസാ
പാദരക്ഷകൾ

പാദരക്ഷ ജോഡിയിത്
പറയാതെ പറഞ്ഞത്;
ജീവിത സാഗരത്തിൽ
മുങ്ങാങ്കുഴിയിട്ട്;
പ്രാരാബ്ധങ്ങളൊക്കെയും
പാദങ്ങൾ വഹിച്ച്;
ഓടിയും കുതിച്ചും
പാടേ കിതച്ചും;
കടന്നുപോയിരുന്നൊരാ
ഇല്ലായ്മ വല്ലായ്മ തൻ
മഹായജ്ഞത്തിൻ
ബാക്കിപത്രമിതെക്കാലവും
സ്മാരകനിധിയായ്
വന്ന വഴി മറന്നിടാതെ
ഓർമചെപ്പിൽ ചികയാതെ
കൺമുന്നിൽ മായാതെ
രണ്ടായി വേർപെട്ടിടാതെ
എന്നും നിലനിർത്തുമീ
തേഞ്ഞുരഞ്ഞ
വീരസാഹസികത!

Share :