Archives / july 2021

dyfioffice .media
സുഗതകുമാരി.

മണ്ണിനും മനുഷ്യർക്കും മാനവികതയ്ക്കും പ്രകൃതിക്കും വേണ്ടി ജീവിച്ച എഴുത്തുകാരിയായിരുന്നു സുഗതകുമാരി. പ്രകൃതിയെക്കുറിച്ചും അതിലെ സകല ജീവജാലങ്ങളെക്കുറിച്ചും എന്നും കരുതലുണ്ടായിരുന്നു ടീച്ചറുടെ വാക്കുകളിൽ. മാതൃഭാഷയുടെ സംരക്ഷണത്തിനുവേണ്ടി പ്രയത്‌നിച്ച വ്യക്തിത്വം. വനിതാ കമ്മിഷന്റെ ആദ്യത്തെ ചെയർപേഴ്‌സൺ എന്ന നിലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുകയും ജീവിതം കവിതയ്ക്കുവേണ്ടി സമർപ്പിക്കുകയും ചെയ്തു. പരിസ്ഥിതി സംരക്ഷണം, ഭാഷാ സംരക്ഷണം, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങി നിലാരംബരായ സഹജീവികൾക്കുവേണ്ടിയും നിരന്തരം ശബ്ദമുയർത്തിയ മനുഷ്യസ്‌നേഹി. സാഹിത്യത്തെയും സാമൂഹ്യപ്രവർത്തനത്തെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ടുപോയ സുഗതകുമാരി മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരിയായി മാറി. മനുഷ്യജീവിതത്തിലെ പച്ചയായ യാഥാർത്ഥ്യങ്ങളെ സാഹിത്യലോകത്തിന് മുന്നിൽ തുറന്നിട്ട മലയാളത്തിന്റെ പ്രിയ എഴുത്തുകാരി സുഗതകുമാരിയുടെ വിയോഗത്തിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തുന്നു

Share :