Archives / july 2021

കുളക്കട പ്രസന്നൻ
മലയാളികളുടെ അമ്മ

http://kannadimagazine.com/uploads/media/WhatsApp_Image_2020-04-15_at_11_10_16_PM.jpeg     

മലയാളക്കരയുടെ നിലനിൽപ്പിനായി അക്ഷീണം പ്രയത്നിച്ച സുഗതകുമാരി എന്ന മലയാളക്കരയുടെ അമ്മയ്ക്ക് പകരം സുഗതകുമാരി മാത്രം. മനുഷ്യനും മണ്ണിനും വേണ്ടി, പുൽച്ചാടിക്കും പുഴയ്ക്കുമായി, പാമരനും പാണ്ഡിതനും വേണ്ടി പ്രകൃതിയിലെ ജീവാംശമുള്ള ഏതൊന്നിൻ്റെയും നിലനില്പിനു വേണ്ടി എഴുതുകയും പ്രസംഗിക്കുകയും പോരാടുകയും ചെയ്ത സുഗതകുമാരി മലയാളക്കരയുടെ അഭിമാനമാണ്.

പോരാട്ട വീഥിയിൽ വിജയം കൈവരിച്ച പാരമ്പര്യമാണ് സുഗതകുമാരിക്കുളളത്. എൻഡോസൾഫാൻ ദുരിതബാധിതർക്കായി നടത്തിയ ഇടപെടലുകളും ആറന്മുള വിമാനത്താവളത്തിനെതിരെയുള്ള സമരങ്ങളും അട്ടപ്പാടി സൈലൻ്റ് വാലിയിൽ വൈദ്യുതി വകുപ്പിൻ്റെ പദ്ധതിക്കെതിരെയുള്ള തുടർസമരങ്ങളും  നേരിൻ്റെ അവകാശിയായി മലയാളക്കരയുടെ മനസ്സിൽ സ്ഥാനം നേടുകയായിരുന്നു. രാഷ്ട്രീയമില്ലാതെ രാഷ്ട്രത്തിൻ്റെ നീതിയുടെ അടയാളമാകുകയായിരുന്നു.

അഭയകേന്ദ്രത്തിൽ ആരോരുമില്ലാത്തവരെ കൊണ്ടുവന്ന് ജീവിത തുരുത്തിൽ പിടിച്ചു നിർത്തിയ അമ്മയാണ് സുഗതകുമാരി. 1985 ൽ സ്ഥാപിച്ച അഭയ ഇന്നും പ്രതീക്ഷയുടെ കവാടമാണ്.

സ്വാതന്ത്ര്യ സമര സേനാനിയും കവിയുമായിരുന്ന ബോധേശ്വരൻ്റെയും സംസ്കൃത പ്രൊഫസറായിരുന്ന കാർത്ത്യായനിയമ്മയുടെയും മകൾ സുഗതകുമാരി ഒരു സിംഹിണിയായി നിലക്കൊണ്ടത് പ്രകൃതിക്കുവേണ്ടിയാണ്. 86-ാം വയസിൽ ഇഹലോകം വിട്ട് പോകുമ്പോഴും ഈ പ്രകൃതിക്കുവേണ്ടി ആ അമ്മ കാവൽ നിന്നത് നാളെയ്ക്കു വേണ്ടിയാണ്. ശുദ്ധ വായുവും ശുദ്ധ ജലവും കവരാൻ ഇനിയും കൈകൾ നീളുമ്പോൾ ആ കൈകൾ തട്ടിമാറ്റാൻ സുഗതകുമാരിയുടെ പ്രവൃത്തി പഥം പാഴാകില്ല എന്ന പ്രതിജ്ഞയാണ് നമ്മൾ ചെയ്യേണ്ടത്. മലയാള ഭാഷ സംരക്ഷിക്കാൻ അവസാന ശ്വാസം വരെ നിലക്കൊണ്ട അമ്മയുടെ ഓർമ്മകൾക്ക് മുന്നിൽ ഈ ലക്കം കവർ സ്റ്റോറിയുടെ പ്രണാമം.....

മരിക്കുമ്പോൾ ഒരു പൂവ് പോലും നുള്ളി ശവശരീരത്തിൽ വയ്ക്കരുത് എന്ന് പറഞ്ഞ അമ്മയുടെ ഓർമ്മകൾക്ക് മുന്നിൽ പൂക്കൾ അർപ്പിക്കാൻ കഴിയില്ലല്ലോ.
 

Share :